MORE

    വിമാനത്തിനുള്ളിലെ പ്രതിഷേധം ; പ്രതിയായ അധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കും

    Date:

    കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച കേസിലെ പ്രതികളില്‍ ഒരാളായ ഫര്‍സീന്‍ മജീദിനെ സര്‍വീസില്‍ നിന്ന് നീക്കാന്‍ നടപടി.

    മുട്ടന്നൂര്‍ യുപി സ്‌കൂള്‍ അധ്യാപകനായ ഇയാള്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷയായ കെ ടെറ്റ് ഇദ്ദേഹം പാസായിട്ടില്ലെന്നും പ്രൊബേഷന്‍ കാലാവധി കഴിഞ്ഞിട്ടില്ലെന്നുമുള്ള റിപ്പോര്‍ട് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു.

    ഫര്‍സീന്‍ ഉള്‍പ്പെട്ട മുന്‍കാല കേസുകളുടെയും വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണ്. അധ്യാപകനെ സ്‌കൂളില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികള്‍ മാനേജ്മെന്റും ആരംഭിച്ചുകഴിഞ്ഞു. വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് മാനേജ്മെന്റിന്റെ അറിയിപ്പ്.

    ടിടിസി യോഗ്യതയുള്ള ഫര്‍സീന്‍ മജീദ് 2019 ജൂണ്‍ ആറിനാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്. കോവിഡ് മൂലം 2019, 2020 വര്‍ഷങ്ങളില്‍ അധ്യാപകരായി ചേര്‍ന്നവര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ടെസ്റ്റ് നടത്തിയിരുന്നില്ല. അതിനാല്‍ 2021 മാര്‍ച്ച് 16നാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം ലഭിച്ചത്. എന്നാല്‍, 2022 മാര്‍ച്ച് 15ന് മുന്‍പ് കെ ടെറ്റ് പാസാകാത്തതിനാല്‍ ഇദ്ദേഹത്തിന്റെ പ്രൊബേഷന്‍ പ്രഖ്യാപിച്ചിട്ടില്ല. കെ ടെറ്റ് പാസാകാത്ത അധ്യാപകര്‍ക്ക് വാര്‍ഷിക ഇന്‍ക്രിമെന്റും ലഭിക്കില്ല. ഫര്‍സീന്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...