ന്യൂഡല്‍ഹി: രാജ്യത്ത് വാരാന്ത്യത്തോടെ പല സംസ്ഥാനങ്ങളിലും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്.വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട അതിതീവ്ര മഴ ഉണ്ടാകും.
അസം, മേഘാലയ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി റെക്കോഡ് മഴയാണ് പെയ്യുന്നത്. ആകെ 31 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെ അടുത്ത അഞ്ച് ദിവസങ്ങള്‍ കൂടി കൊടുങ്കാറ്റും ഇടിമിന്നലോട് കൂടി മഴയും തുടരുമെന്ന് കാലാവസ്ഥ വകുപ്പ് ജാഗ്രത നല്‍കിയിട്ടുണ്ട്.

