MORE

    അഗ്നിപഥിനെതിരെ പ്രതിഷേധം: 35 വാട്‌സ്‌ആപ് ഗ്രൂപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

    Date:

    ന്യൂഡല്‍ഹി: അഗ്നിപഥിനെതിരെ പ്രതിഷേധം നടന്ന 35 വാട്‌സ്‌ആപ് ഗ്രൂപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്റെ പേരിലാണ് വാട്‌സ്‌ആപ് ഗ്രൂപ്പുകള്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.

    രാജ്യമെങ്ങും അഗ്നിപഥിനെതിരെ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം നടക്കവേ പദ്ധതിപ്രകാരമുള്ള റിക്രൂട്ട്‌മെന്റ് തിയതികള്‍ സേനകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പദ്ധതിയെ കുറിച്ച്‌ വിശദീകരിക്കാന്‍ പ്രതിരോധ മന്ത്രാലയം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കരസേന, നാവിക സേന, വ്യോമസേന എന്നിവയിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിവരങ്ങള്‍ അറിയിച്ചത്.

    കരസേനാ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം നാളെ പുറത്തിറക്കുമെന്നും പരിശീലനം രണ്ട് ഘട്ടമായി നടക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആദ്യ ഘട്ട പരിശീലനം ഡിസംബര്‍ ആദ്യത്തിലും രണ്ടാംഘട്ടം ജനുവരി 23നും നടക്കുമെന്നും പറഞ്ഞു. കരസേനയില്‍ റിക്രൂട്ട്‌മെന്റ് ഓഗസ്റ്റ് പകുതിക്ക് ശേഷം നടക്കുമെന്നും അതിന്റെ രജിസ്‌ട്രേഷന്‍ ജൂണ്‍ 24 മുതല്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ 24ന് നടക്കുമെന്നും ആദ്യത്തെ ബാച്ചിന്റെ പ്രവേശനം ഡിസംബറില്‍ നടക്കുമെന്നും വ്യക്തമാക്കി. പരിശീലനം ഡിസംബര്‍ 30 നകം ആരംഭിക്കുമെന്നും പറഞ്ഞു.

    അഗ്‌നിപഥ് നടപടികള്‍ ജൂണ്‍ 24 ന് ആരംഭിക്കുമെന്നും ആദ്യ ഘട്ട ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ 24ന് നടക്കുമെന്നും എയര്‍ഫോഴ്‌സ് വക്താവ് അറിയിച്ചു. ആദ്യബാച്ചിന്റെ ട്രെയ്‌നിങ് ഡിസംബര്‍ 30 ന് തുടങ്ങുമെന്നും അഗ്‌നിവീറായി വനിതകള്‍ക്ക് അവസരം നല്‍കുമെന്നും പറഞ്ഞു.

    നാവികസേനയും അഗ്‌നിപഥ് നടപടികളിലേക്ക് നീങ്ങുകയാണ്. ഈ മാസം 25ന് റിക്രൂട്ട്‌മെന്റ് പരസ്യം പ്രസിദ്ധീകരിക്കും. നാവികസേനയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ ഒരുമാസത്തിനകം നടക്കും. നവംബര്‍ 21ന് ആദ്യ ബാച്ച്‌ പരിശീലനം തുടങ്ങും അധികൃതര്‍ അറിയിച്ചു.

    അതേസമയം, സമരങ്ങളില്‍ പങ്കെടുത്തു അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് അഗ്നിപഥില്‍ ഇടമുണ്ടാകില്ലെന്നും എഫ്.ഐ.ആറില്‍ പേരുള്ളവരെ ഒഴിവാക്കുമെന്നും ലെഫ്.ജനറല്‍ അനില്‍ പുരി അറിയിച്ചു. അച്ചടക്കം പരമപ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഗ്നിപഥ് അനിവാര്യമായി പരിഷ്‌കരണമെന്നും 1989 മുതല്‍ പദ്ധതിയെപ്പറ്റി ചര്‍ച്ച നടക്കുന്നുണ്ടന്നും പ്രതിരോധമന്ത്രാലയ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് ലക്ഷ്യമെന്നും സൈനിക പരിഷ്‌കാരത്തിന്റെ ഭാഗമായി 33 വര്‍ഷമായി പദ്ധതി ചര്‍ച്ചയിലുണ്ടെന്നും സൈനിക കാര്യ വകുപ്പ് അഡീ.സെക്രട്ടറി ലഫ്.ജനറല്‍ അനില്‍ പുരി പറഞ്ഞു. ജൂണ്‍ 14 ന് പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതി പ്രകാരം സേനയിലെത്തുന്ന അഗ്‌നിവീരര്‍ക്ക് കാന്റീന്‍ ഇളവുകള്‍ ലഭിക്കുമെന്നും ഒരു കോടി രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...