MORE

    ചെസ് ഒളിംപ്യാഡിന് മുന്നോടിയായുള്ള ദീപശിഖാ പ്രയാണത്തിന് തുടക്കം

    Date:

    ഡല്‍ഹി: ഇന്ത്യ ആതിഥിയേരാകുന്ന ചെസ് ഒളിംപ്യാഡിന്റെ ദീപശിഖാ പ്രയാണത്തിനു തുടക്കം. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഫിഡെ പ്രസിഡന്റ് അര്‍കാഡി ഡോര്‍കോവിച്ചില്‍നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങിയ ദീപശിഖ മുന്‍ ലോക ചെസ് ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദിനു കൈമാറി.

    രാജ്യത്തെ 75 നഗരങ്ങളിലൂടെ 40 ദിവസം ദീപശിഖാ പ്രയാണം നടക്കും. ചരിത്രത്തിലാദ്യമായി ഇന്ത്യ ആതിഥേയരാകുന്ന ചെസ് ഒളിംപ്യാഡ് രാജ്യത്തിന് അഭിമാനമായി മാറുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘നമ്മുടെ രാജ്യത്തു ജന്‍മം കൊണ്ട ഒരു കായികരൂപം ഇന്നു ലോകമെങ്ങുമെത്തിയിരിക്കുന്നു. അതിന്റെ തിളക്കം ആഘോഷിക്കാന്‍, ജന്‍മനാട് ആതിഥ്യം വഹിക്കാന്‍ തയാറെടുക്കുന്നു. ഇത് ഏറെ അഭിമാനകരമായ നിമിഷമാണ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

    കായികമന്ത്രി അനുരാഗ് ഠാക്കൂര്‍, ഗ്രാന്‍ഡ് മാസ്റ്റര്‍ കൊനേരു ഹംപി തുടങ്ങിയവരും ചടങ്ങില്‍ ഭാഗമായി. ലേ, ശ്രീനഗര്‍, ജയ്പുര്‍, സൂറത്ത്, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, പോര്‍ട്ട് ബ്ലെയര്‍, കന്യാകുമാരി എന്നിവിടങ്ങളിലും കേരളത്തില്‍ തൃശൂരിലും പ്രയാണമായി എത്തുന്ന ദീപശിഖ ഒളിംപ്യാഡ് വേദിയായ ചെന്നൈ മഹാബലിപുരത്താണു സമാപിക്കുക. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 10 വരെയാണ് ചെസ് ഒളിംപ്യാഡ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...