MORE

    ക്രിമിയയില്‍ തൊട്ടാല്‍ മൂന്നാം ലോക മഹായുദ്ധം; മുന്നറിയിപ്പു നല്‍കി മെദ്വെദേവ്

    Date:

    മോസ്‌കോ: ക്രിമിയയില്‍ നടക്കുന്ന ഏതൊരു സൈനിക നടപടിയും മൂന്നാം ലോകമഹായുദ്ധത്തെ ക്ഷണിച്ചു വരുത്തുമെന്നു മുന്നറിയിപ്പു നല്‍കി മുന്‍ റഷ്യന്‍ പ്രസിഡന്റ് ദ്മിത്രി മെദ്വെദേവ്.

    നാറ്റോ സൈനിക സഖ്യത്തിന്റെ പദ്ധതികളെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

    ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ക്രിമിയ റഷ്യയുടെ ഭാഗമാണ്. ഇപ്പോള്‍ മാത്രമല്ല, എക്കാലത്തും. അത് പിടിച്ചെടുക്കാനുള്ള ഏതെങ്കിലും നീക്കത്തെ രാജ്യത്തിന് എതിരെയുള്ള യുദ്ധപ്രഖ്യാപനമായി മാത്രമേ റഷ്യ കാണൂ. അഥവാ അത് ചെയ്യുന്നത് ഏതെങ്കിലും നാറ്റോ അംഗരാഷ്ട്രമാണെങ്കില്‍, അത് നാറ്റോയ്ക്കെതിരെയുള്ള പ്രശ്‌നമായി പരിണമിക്കും. ഒരു മൂന്നാം ലോക മഹായുദ്ധം, ഒരു സമ്ബൂര്‍ണ്ണ ദുരന്തം!’ മെദ്വെദേവ് മുന്നറിയിപ്പ് നല്‍കി.

    പത്ര മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതുതരം പ്രതിരോധ നടപടിക്കും റഷ്യ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍, റഷ്യയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ആണ് മെദ്വെദേവ്. പുടിന്റെ വിശ്വസ്തനും ഏറ്റവും അടുത്ത അനുയായികളില്‍ ഒരാളുമാണ് മെദ്വെദേവ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...