MORE

    പ്രതിപക്ഷം നിയമസഭയില്‍ കാണിക്കുന്നത് തെമ്മാടിത്തരം: മന്ത്രി മുഹമ്മദ് റിയാസ്

    Date:

    തിരുവനന്തപുരം: നിയമസഭയില്‍ അരങ്ങേറുന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷം നിയമസഭയില്‍ കാണിക്കുന്നത് തെമ്മാടിത്തരം ആണെന്നും, അത് നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    സഭയില്‍ വൃത്തികേട് വിളിച്ചുപറയാന്‍ അനുവദിക്കില്ലെന്നും, സഭയില്‍ പ്രതിപക്ഷം സകല മാന്യതയും ലംഘിക്കുകയാണെന്നും പറഞ്ഞ മന്ത്രി, കട്ടുമുടിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് ഭരണം കിട്ടാത്തതിന്റെ മാനസിക വിഭ്രാന്തിയാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും തുറന്നടിച്ചു.

    അതേസമയം തന്നെ പാര്‍ട്ടിക്കുള്ളില്‍ താന്‍ മികച്ച പ്രതിപക്ഷ നേതാവാണെന്ന് തെളിയിക്കാനുള്ള കളികളാണ് വിഡി സതീശന്‍ നടത്തുന്നതെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. അതിന് വേണ്ടി മുഖ്യമന്ത്രിക്കെതിരെ വായില്‍ തോന്നുന്നത് വിളിച്ചു പറയുന്നത് അനുവദിക്കാനാവില്ലെന്നും, മാന്യത കാണിച്ചാല്‍ തിരിച്ചും മാന്യത കാണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

    കൂടാതെ പ്രതിപക്ഷം നിയമസഭയുടെ അന്തസ് കളയുന്നുവെന്ന ആരോപണവുമായി മന്ത്രി സജി ചെറിയാനും രംഗത്തെത്തി. നിയമസഭാ നടപടികള്‍ പ്രതിപക്ഷം മൊബൈലില്‍ ചിത്രീകരിച്ചുവെന്നും, പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...