കൊച്ചി:കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പനി പടരുന്ന സാഹചര്യത്തില്‍ സ്കൂളുകളില്‍ ഹാജര്‍ നില കുറവാണെന്നാണ് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തി.ഡെങ്കിപനി, എലിപ്പനി അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ വര്‍ധിക്കുന്നതോടെ എറണാകുളം ജില്ലയില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിനോ വിദ്യാഭ്യാസ വകുപ്പിനോ ഔദ്യോഗികമായ കണക്കില്ലെങ്കിലും കാല് ഭാഗം വരെ കുട്ടികള്‍ പനി കാരണം പല സ്കൂളുകളിലും അവധിയാണ്. എറണാകുളത്ത് 2600 കുട്ടികള്‍ പഠിക്കുന്ന സ്വകാര്യ സ്കൂളില്‍ പനി മൂലം വരാതിരുന്നത് 120 ഓളം വിദ്യാര്‍ത്ഥികളാണ്.പനി വിട്ടുമാറിയായാലും ചുമയും ക്ഷീണവും ഉള്ളതുകൊണ്ട് കുട്ടികള്‍ക്ക് നാലോ അഞ്ചോ ദിവസം സ്കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. പനി പൂര്‍ണമായും മാറാതെ സ്കൂളിലേക്ക് വരേണ്ടതില്ലെന്നാണ് അധ്യാപകരും നിര്‍ദേശിക്കുന്നത്.
എല്ലാ കുട്ടികളും വാക്സീന് എടുത്തിരിക്കണമെന്നും മാസ്ക് ധരിക്കണമെന്നും സ്കൂള്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.പനി കൂടുന്നുണ്ടെങ്കിലും ഭയപ്പെടേണ്ട
സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.ഈ മാസം ഇത് വരെ 24,000 പേരാണ് എറണാകുളം ജില്ലയില്‍ മാത്രം പനിക്ക് ചികിത്സ തേടിയത്.

