MORE

    ആയിഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസിലെ തുടര്‍നടപടിക്ക് ഹൈകോടതി സ്റ്റേ

    Date:

    കൊച്ചി: നടിയും സംവിധായികയുമായ ലക്ഷദ്വീപ് സ്വദേശിനി ആയിഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസിലെ തുടര്‍ നടപടികള്‍ക്ക് ഹൈകോടതി സ്റ്റേ.

    രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ലക്ഷദ്വീപ് അന്ത്രോത്ത് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടര്‍നടപടികള്‍ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍ നാലുമാസത്തേക്ക് സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കവരത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരിട്ട് ഹാജരാകാന്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചതിനെതിരെ ആയിഷ സുല്‍ത്താന ഫയല്‍ ചെയ്ത ഹരജിയാണ് കോടതി പരിഗണിച്ചത്.

    ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചില നടപടികള്‍ക്കെതിരായ പ്രക്ഷോഭം നടക്കുന്നതിനിടെ ഒരു ചാനല്‍ ചര്‍ച്ചയില്‍ സംബന്ധിച്ച ആയിഷ സുല്‍ത്താന ‘ബയോ വെപ്പണ്‍’ (ജൈവായുധം) എന്ന പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...