MORE

    ‘ഓട്ടോറിക്ഷ മെഴ്‌സിഡസിനെ പിന്നിലാക്കി ‘ഉദ്ധവ് താക്കറെയെ ട്രോളി ഏക്‌നാഥ് ഷിന്‍ഡെ

    Date:

    മുംബൈ: ഓട്ടോറിക്ഷ ഓടിച്ചിരുന്ന തന്റെ ഭൂതകാലത്തെ കുറിച്ച് പരാമര്‍ശിച്ച ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെക്ക് മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ.

    സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം സൂചിപ്പിച്ച് ഓട്ടോറിക്ഷ മെഴ്‌സിഡസിനെ ബഹുദൂരം പിന്നിലാക്കിയെന്നായിരുന്നു ഷിന്‍ഡെയുടെ പരിഹാസം.

    സാധാരണക്കാര്‍ക്കു വേണ്ടിയാണ് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കുമെന്നും ഷിന്‍ഡെ എ.എന്‍.ഐക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും ഇത് തങ്ങളുടെ സര്‍ക്കാരാണിതെന്ന് തോന്നുന്ന രീതിയിലായിരിക്കും ഭരണമെന്നും ഷിന്‍ഡെ ആവര്‍ത്തിച്ചു.

    എം.വി.എ സര്‍ക്കാരിനെ ബി.ജെ.പി ത്രീ വീലര്‍ സര്‍ക്കാര്‍ എന്നാണ് വിളിച്ചിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ മുച്ചക്ര വാഹനം ഓടിച്ചയാളാണ് സര്‍ക്കാരിന്റെ തലപ്പത്തെന്നുമുള്ള ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഷിന്‍ഡെ. ഷിന്‍ഡെ തന്നെ പിറകില്‍ കുത്തിയെന്നും താക്കറെ ആരോപിച്ചിരുന്നു.

    ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ ആഭ്യന്തര കലാപമാണ് ഉദ്ധവ് താക്കറെയുടെ രാജിയിലേക്ക് നയിച്ചത്. അധികാരത്തിനു വേണ്ടി മാത്രമല്ല, പ്രത്യയ ശാസ്ത്രംതിരിച്ചുപിടിക്കാന്‍ കൂടിയാണ് ബി.ജെ.പിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചത്. മഹാരാഷ്ട്രയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ഷിന്‍ഡെ സൂചിപ്പിച്ചു. ‘കേന്ദ്രസര്‍ക്കാര്‍ നമ്മോടൊപ്പമുണ്ട് എന്നത് വലിയൊരു കാര്യമാണ്. നിയമവിരുദ്ധമായി ഒന്നും ഞങ്ങള്‍ ചെയ്തിട്ടില്ല’-ഷിന്‍ഡെ ചൂണ്ടിക്കാട്ടി.

    അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ശിവസേന-ബി.ജെ.പി സഖ്യം 200 സീറ്റ് നേടുമെന്ന ചോദ്യത്തിന് ഇപ്പോള്‍ തന്നെ 170 എം.എല്‍.എമാര്‍ ഒപ്പമുണ്ടെന്നും 30 പേരുടെ പിന്തുണ മാത്രമാണ് ഇനി വേണ്ടതെന്നും ഷിന്‍ഡെ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...