MORE

    നൂപുര്‍ ശര്‍മ്മയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്ത അജ്മേര്‍ ദര്‍ഗ പുരോഹിതന്‍ പിടിയില്‍

    Date:

    ജയ്പൂര്‍ : സമൂഹമാധ്യമങ്ങളിലൂടെ നൂപുര്‍ ശര്‍മ്മയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്ത അജ്മേര്‍ ദര്‍ഗ പുരോഹിതന്‍ സല്‍മാന്‍ ചിസ്തി പിടിയില്‍.

    പ്രവാചകന്റെ ജീവിതത്തെ കുറിച്ച് പരാമര്‍ശിച്ചതിന് പിന്നാലെ നൂപുര്‍ ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് സ്വന്തം വീട് സമ്മാനമായി നല്‍കാമെന്ന് ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.

    വീഡിയോ ക്ലിപ്പിലൂടെയാണ് നൂപുറിനെ വധിക്കാന്‍ ചിസ്തി ആഹ്വാനം ചെയ്തത്. നൂപുറിന്റെ തലയ്ക്ക് വെടിവെയ്ക്കേണ്ടതാണ്. ഹുസൂര്‍ ഖ്വാജ ബാബയുടെ ദര്‍ബാറില്‍ നിന്നാണ് തന്റെ സന്ദേശമെന്നും ചിസ്തിയുടെ വീഡിയോയില്‍ പറയുന്നുണ്ട്. ഇത് വിവാദമായതോടെ ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു.

    സല്‍മാന്‍ ചിസ്തിയെ പുലര്‍ച്ചെ ഒരു മണിയോടെയാണ് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്ത് വരികയാണെന്നും മദ്യപിച്ച് കൊണ്ടാണ് ഇയാള്‍ വീഡിയോ ക്ലിപ്പ് എടുത്തിരുന്നത് എന്നാണ് കരുതുന്നതെന്നും അജ്മീര്‍ എഎസ്പി വികാസ് സാങ്വാന്‍ പറഞ്ഞു.

    അതേസമയം മുസ്ലിങ്ങള്‍ക്കൊപ്പം ഒട്ടേറെ ഹിന്ദുക്കളും സന്ദര്‍ശിക്കുന്ന ആരാധനാലയമാണ് അജ്മേര്‍ ദര്‍ഗ. ചിസ്തിയുടെ വീഡിയോയെ അപലപിക്കുന്നതായി അജ്‌മേര്‍ ദര്‍ഗ ദിവാന്‍ സൈനുല്‍ ആബിദിന്‍ അലി ഖാനും അറിയിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...