MORE

    പി.ടി. ഉഷ റെയില്‍വെയില്‍ നിന്നും സ്വയം വിരമിച്ചു, വിരമിച്ചത് രണ്ട് വര്‍ഷം കൂടി ബാക്കിയുള്ളപ്പോള്‍

    Date:

    പാലക്കാട്: ഒളിംപിക്സ് താരം പി.ടി. ഉഷ റെയില്‍വെയില്‍ നിന്ന് വിരമിച്ചു. രണ്ടുവര്‍ഷത്തെ സേവനംകൂടി ബാക്കിയുള്ളപ്പോഴാണ് വിആര്‍എസ് എടുത്ത് വിരമിച്ചത്.

    പി.ടി. ഉഷക്ക് ഡിആര്‍എം തൃലോക് കോത്താരി ഉപഹാരം നല്‍കി. എഡിആര്‍എം സി.ടി. സക്കീര്‍ ഹുസൈന്‍, ഡിവിഷണല്‍ പേഴ്സണല്‍ ഓഫീസര്‍ സിദ്ധാര്‍ഥ് കെ. വര്‍മ പങ്കെടുത്തു.

    പാലക്കാട് ഡിവിഷണല്‍ ഓഫീസില്‍ ഉഷയുടെ അവസാനത്തെ പ്രവൃത്തി ദിവസമായിരുന്നു ഇന്നലെ. 1986ലാണ് ഉഷ റെയില്‍വെയില്‍ നിയമിതയായത്. ഇന്ത്യന്‍ കായികരംഗം കണ്ട എക്കാലത്തെയും മികച്ച അത്ലറ്റുകളില്‍ ഒരാളാണ് പിലാവുള്ളകണ്ടി തെക്കേപറമ്ബില്‍ ഉഷ എന്ന പി.ടി ഉഷ. കോഴിക്കോട് പയ്യോളി എന്ന ചെറിയ ഗ്രാമത്തില്‍ 1964 ജൂണ്‍ 27-നാണ് ഉഷ ജനിച്ചത്. അച്ഛന്‍ പൈതല്‍, അമ്മ ലക്ഷ്മി.ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ് പി.ടി.ഉഷയെ കണക്കാക്കുന്നത്.

    ഒ.എം നമ്പ്യാര്‍ എന്ന പരിശീലകനാണ് ഉഷയിലെ അസാമാന്യ മികവ് തിരിച്ചറിയുന്നതും മികച്ച അത്ലറ്റാക്കി വളര്‍ത്തുന്നതിനുള്ള കഠിന പ്രയത്നം നടത്തുന്നതും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...