MORE

    അമര്‍നാഥിലെ മേഘവിസ്‌ഫോടനം : 15,000 തീര്‍ഥാടകരെ ഒഴിപ്പിച്ചു, മരണം 16 ആയി

    Date:

    ശ്രീനഗര്‍: അമര്‍നാഥില്‍ ഉണ്ടായ മേഘവിസ്‍ഫോടനത്തില്‍ മരിച്ച ആളുകളുടെ എണ്ണം 16 ആയി ഉയര്‍ന്നു. കൂടാതെ 40ഓളം പേരെ കാണാനില്ലെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്‌.

    നിലവില്‍ പ്രദേശത്ത് കുടുങ്ങിയ 15,000 പേരെ ദുരന്ത നിവാരണസേന സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 65ഓളം പേര്‍ക്കാണ് ഇതുവരെ ദുരന്തത്തില്‍ പരിക്കേറ്റിട്ടുള്ളത്.

    അമര്‍നാഥ് ഗുഹാക്ഷേത്രത്തിന് സമീപം കുടുങ്ങിയവരില്‍ ഭൂരിഭാഗം പേരെയും പഞ്ചതര്‍ണി ബേസ് ക്യാംപിലേക്കാണ് മാറ്റിയിട്ടുള്ളത്. പ്രദേശത്ത് കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാന്‍ പരിശോധന തുടരുകയാണ്. കനത്ത വെള്ളപ്പൊക്കവും തുടര്‍ച്ചയായ മഴയും അവഗണിച്ചാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

    ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് അമര്‍നാഥില്‍ മേഘവിസ്‌ഫോടനം ഉണ്ടായത്. അവിചാരിതമായി ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് കുത്തിയൊലിച്ചു വന്ന വെള്ളത്തില്‍ 25 കൂടാരങ്ങളും 3 സമൂഹ അടുക്കളകളും ഒലിച്ചുപോയതായി ഐടിബിപി ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ 2 വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന തീര്‍ഥാടനം കഴിഞ്ഞ മാസം 30നാണ് പുനഃരാരംഭിച്ചത്. നിലവില്‍ മേഘവിസ്‍ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ ദുരന്തത്തില്‍ അമര്‍നാഥിലേക്കുള്ള തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...