MORE

    തമാശ അതിരുകടന്നു, മലദ്വാരത്തിലൂടെ കാറ്റടിച്ചു കയറ്റി; 16കാരന് ദാരുണാന്ത്യം, സുഹൃത്ത് അറസ്റ്റില്‍

    Date:

    അഹമ്മദാബാദ്: മലദ്വാരത്തിലൂടെ കാറ്റടിച്ച്‌ കയറ്റിയതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ തകര്‍ന്ന് 16കാരന് ദാരുണാന്ത്യം.

    സുഹൃത്തിന്റെ അതിരുകടന്ന തമാശയാണ് ദുരന്തത്തില്‍ കലാശിച്ചത്.

    ഗുജറാത്തിലെ മെഹ്‌സാനയിലാണ് സംഭവം. എയര്‍ കംപ്രസര്‍ പൈപ്പ് മലദ്വാരത്തില്‍ തിരുകി കാറ്റടിച്ചതിനെ തുടര്‍ന്ന്‌ 16കാരന്‍ അബോധാവസ്ഥയിലാവുകയായിരുന്നു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സുഹൃത്ത് കുല്‍ദീപ് വിജയ്ഭായിയെ പൊലീസ് അറസ്റ്റ് ചെയ്തു.

    കാദി താലൂക്കിലെ അലോക് ഇന്‍ഡസ്ട്രി പരിസരത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. ശക്തിയായി കാറ്റടിച്ചതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര ക്ഷതം സംഭവിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

    യു.പി സ്വദേശിയാണ് മരിച്ച 16കാരന്‍. അലോക് ഇന്‍ഡസ്ട്രീസിലെ വുഡ് വര്‍ക് വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ദേഹത്ത് പറ്റിയ മരപ്പൊടി ഒഴിവാക്കുന്നതിനായി ജോലിക്കാര്‍ സക്ഷന്‍ പമ്ബ് ഉപയോഗിച്ചിരുന്നതായി കോണ്‍ട്രാക്ടര്‍ പറഞ്ഞു.

    കുല്‍ദീപും മരിച്ച യുവാവും പരസ്പരം കളിയാക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. മരിച്ച 16കാരന്‍ ആദ്യം എയര്‍ കംപ്രഷന്‍ പൈപ് കുല്‍ദീപിന്റെ സ്വകാര്യ ഭാഗത്ത് തിരുകുകയായിരുന്നു. പിന്നീട് ഇയാള്‍ ഇത് തിരിച്ചുചെയ്തപ്പോള്‍ 16കാരന്‍ ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നു കോണ്‍ട്രാക്ടര്‍ പറഞ്ഞു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...