MORE

    വ്യാജ റിപ്പോര്‍ട്ടകള്‍ നിയന്ത്രിച്ചില്ല; ഗൂഗിളിന് വമ്ബന്‍ പിഴ ചുമത്തി റഷ്യ

    Date:

    മോസ്കോ: ഗൂഗിളിന് പിഴ ചുമത്തി റഷ്യ. യുക്രൈനിലെ യുദ്ധത്തെയും മറ്റ് ഉള്ളടക്കത്തെയും കുറിച്ചുള്ള വ്യാജ റിപ്പോര്‍ട്ടുകള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പിഴ ഈടാക്കിയത്.

    ഗൂഗിളിന് 21.1 ബില്യണ്‍ റൂബിളാണ് ($373 മില്യണ്‍; 301 മില്യണ്‍) പിഴയായി ചുമത്തിയിരിക്കുന്നത്. റഷ്യയുടെ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ‘വ്യാജ’ റിപ്പോര്‍ട്ടുകളും പ്രതിഷേധിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഫേക്ക് റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുന്നുവെന്നാണ് രാജ്യത്തിന്റെ കമ്മ്യൂണിക്കേഷന്‍ റെഗുലേറ്റര്‍ റോസ്‌കോംനാഡ്‌സോര്‍ പറയുന്നത്. ഗൂഗിള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

    കമ്ബനിയുടെ പ്രാദേശിക അനുബന്ധ സ്ഥാപനം കഴിഞ്ഞ മാസം പാപ്പരത്തം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സമാനമായ കാരണങ്ങളാല്‍ കമ്ബനിക്ക് നല്‍കാന്‍ ഉത്തരവിട്ട 7.2 ബില്യണ്‍ റുബിളുകള്‍ വീണ്ടെടുക്കാനായി റഷ്യന്‍ അധികാരികള്‍ അവരുടെ പ്രാദേശിക ബാങ്ക് അക്കൗണ്ട് പിടിച്ചെടുത്തിരുന്നു. അതിനു ശേഷമാണ് ഇത്തരത്തിലെ നീക്കം. ഈ അടുത്ത വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന് ആരോപിച്ച്‌ ടെക് സ്ഥാപനങ്ങളുടെ മേല്‍ റഷ്യ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചിരുന്നു.

    ഇതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നുള്ള സോഷ്യല്‍ മീഡിയയും മറ്റ് വാര്‍ത്താ സൈറ്റുകളും നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. യുദ്ധത്തെക്കുറിച്ചുള്ള ‘വ്യാജ’ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ആളുകളെ 15 വര്‍ഷം തടവിലാക്കുമെന്ന ഒരു നിയമവും സര്‍ക്കാര്‍ പാസാക്കി. തിങ്കളാഴ്ച ഗൂഗിളിന് പ്രഖ്യാപിച്ച പിഴ സ്ഥാപനത്തിന്റെ പ്രാദേശിക വരുമാനത്തിന്റെ ഒരു വിഹിതത്തില്‍ നിന്നാണ് കണക്കാക്കുക. റഷ്യയിലെ ഒരു ടെക് കമ്ബനിക്ക് ആദ്യമായണ് ഇത്രയും വലിയ പിഴ ചുമത്തുന്നത് എന്ന് സ്റ്റേറ്റ് മീഡിയ പറയുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...