MORE

    സോണിയ ഗാന്ധി ആഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുന്‍സിഫ് കോടതി

    Date:

    കൊല്ലം : കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, ഡി.സി.സി അധ്യക്ഷന്‍ പി.രാജേന്ദ്ര പ്രസാദ് എന്നിവര്‍ ആഗസ്റ്റ് മൂന്നിന് ഹാജരാകാന്‍ കോടതി ഉത്തരവ്. കൊല്ലം മുന്‍സിഫ് കോടതിയാണ് സമന്‍സ് അയച്ചത്.

    കോണ്‍ഗ്രസ് നിയമാവലിക്ക് വിരുദ്ധമായി ഡി.സി.സി അധ്യക്ഷന്‍ പുറപ്പെടുവിച്ച സസ്‌പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുണ്ടറയിലെ പ്രാദേശിക നേതാവ് പൃഥ്വിരാജ് നല്‍കിയ ഹരജിയിലാണ് മൂന്നുപേരോടും ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.

    കേസിന്റെ തീരുമാനം വരുന്നതുവരെ കെ.പി.സി.സി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ കുണ്ടറ ബ്ലോക്കില്‍ നിന്നുള്ള പ്രതിനിധിയെ നിശ്ചയിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഉപഹരജിയും പൃഥ്വിരാജ് നല്‍കിയിരുന്നു.

    കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്ന് ഡിസിസി അധ്യക്ഷയായിരുന്ന ബിന്ദു കൃഷ്ണയാണ് പൃഥ്വിരാജിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയെങ്കിലും ബന്ധപ്പെട്ടവര്‍ പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൃഥ്വിരാജ് കോടതിയെ സമീപിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...