MORE

    കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്തും, യു ഡി എഫ് വിപുലീകരിക്കും: ചിന്തന്‍ ശിബിര പ്രഖ്യാപനം

    Date:

    കോഴിക്കോട് | കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുമെന്നും യു ഡി എഫ് വിപുലീകരിക്കുമെന്നും കെ പി സി സി അധ്യക്ഷന്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍.

    കോഴിക്കോട്ട് നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരവുമായി ബന്ധപ്പെട്ട പ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കെ പി സി സി പുനസ്സംഘടന ഉടന്‍ പൂര്‍ത്തിയാക്കും. ജില്ലാ-മണ്ഡലം തലങ്ങളില്‍ സമിതികളെ നിയോഗിക്കും. ഇവയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പങ്കാളിത്തം ഉറപ്പാക്കും. പാര്‍ട്ടി സ്വയം നവീകരിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും. പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ പരിശീലനം നല്‍കും. പാവപ്പെട്ടവരെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തും. തൊഴിലാളി സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും. സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിക്കും.

    രാജ്യത്ത് സംഘ്പരിവാര്‍ അധിനിവേശം അപകടകരമായ വിധത്തിലാണെന്നും സുധാകരന്‍ പറഞ്ഞു. ബി ജെ പി ഹിന്ദുത്വ ആശയത്തിലൂടെ പ്രകടമായ വര്‍ഗീയത പ്രചരിപ്പിക്കുന്നു. വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. കേരളത്തില്‍ സി പി എം, സംഘ്പരിവാര്‍ നയങ്ങള്‍ ഏറ്റെടുക്കുകയാണ്. മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ സഹായം ലഭിക്കുന്നുണ്ട്. സംഘ്പരിവാര്‍ ആശയങ്ങളെ ചെറുത്തു തോല്‍പ്പിക്കും.

    സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുരുതര ആരോപണം നേരിടുകയാണ്. കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയും ആത്മഹത്യക്കുള്ള തൂക്കുകയറുമാണ്. കോണ്‍ഗ്രസിനെതിരെ രാജ്യത്തും സംസ്ഥാനത്തും വേട്ടയാടല്‍ നടക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...