MORE

    ആദ്യ അഗ്നിവീര്‍ പ്രവേശനപരീക്ഷ ഇന്ന് കാണ്‍പൂരില്‍ ; മൂന്നു ലക്ഷത്തിലേറെ അപേക്ഷകള്‍

    Date:

    കാണ്‍പൂര്‍: കേന്ദ്രസര്‍ക്കാറിന്‍റെ പുതിയ സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥിലേക്കുള്ള ആദ്യത്തെ പ്രവേശനപരീക്ഷ ഇന്ന് ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ നടക്കും.

    33,000 ലധികം ഉദ്യോഗാര്‍ഥികളാണ് ഇന്ന് നടക്കുന്ന പ്രവേശന പരീക്ഷയെഴുതുന്നത്. മൂന്ന് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. ഓരോ ഷിഫ്റ്റുകളിലും 625 വീതം ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതും. പ്രവേശന പരീക്ഷയോടനുബന്ധിച്ച്‌ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

    അതേസമയം അഗ്നിപഥ് റിക്രൂട്ട്മെന്‍റ് പദ്ധതിയിലേക്ക് ഇന്ത്യന്‍ നാവികസേനക്ക് വെള്ളിയാഴ്ചവരെ മൂന്ന് ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 14നാണ് ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യപിച്ചത്. 17.5 മുതല്‍ 21 വയസ് വരെയുള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ എന്നായിരുന്നു ആദ്യത്തെ വ്യവസ്ഥ.

    എന്നാല്‍ പദ്ധതി യുവാക്കളുടെ സ്ഥിര ജോലി എന്ന സ്വപ്നത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ പ്രതിഷേധുമായി രംഗത്തെത്തി. പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്രായപരിധി 23 ആയി ഉയര്‍ത്തി. കേന്ദ്ര അര്‍ധസൈനിക സേന വിഭാഗങ്ങളിലും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിച്ച അഗ്നിവീറുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...