MORE

    എല്ലാവര്‍ക്കും അവസരം നല്‍കുന്നതാണ് ഇന്ത്യയുടെ ജനാധിപത്യ സംവിധാനം’; വിടവാങ്ങല്‍ പ്രസം​ഗത്തില്‍ രാംനാഥ് കോവിന്ദ് ​

    Date:

    ന്യൂഡല്‍ഹി: എല്ലാവര്‍ക്കും അവസരം നല്‍കുന്നതാണ് ഇന്ത്യയുടെ ജനാധിപത്യ സംവിധാനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

    സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ കൈവിടരുത്. നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്‍റെ ഭാവി സുരക്ഷിതമാണെന്നും വിടവാങ്ങല്‍ പ്രസം​ഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

    രാഷ്ട്രപതി എന്ന നിലയ്ക്ക് ജനങ്ങള്‍ പ്രകടിപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായി. എല്ലാ വിഭാഗങ്ങളില്‍ നിന്നും സഹകരണം ലഭിച്ചു. പ്രവാസി ഇന്ത്യാക്കാരുടെ സ്നേഹവും ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

    വേരുകളോട് ചേര്‍ന്ന് നില്‍ക്കണമെന്ന് ഏവരോടും അഭ്യര്‍ഥിക്കുന്നു. ഇന്ത്യയുടെ യാത്ര 75 വര്‍ഷം പിന്നിടുന്നത് ലോകത്തിനു മുമ്ബാകെ ശ്രേഷ്ഠ ഭാരതത്തിന്‍റെ നേട്ടങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാണ്. ജനാധിപത്യത്തിന്‍റെ രൂപരേഖ തയാറാക്കിയത് ഭരണഘടനാ ശില്പികളാണെന്നും അദ്ദേഹം പറഞ്ഞു.

    എല്ലാ ജനങ്ങള്‍ക്കും ഒരു പോലെ അസരങ്ങളും വികസനവും നല്‍കാനാണ് ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പരിഗണന നല്‍കുന്ന നയം തുടരണം. ഗാന്ധിജിയുടെ തത്വങ്ങളാണ് തന്നെ നയിച്ചത്. ഗാന്ധിയന്‍ തത്വങ്ങള്‍ ഓര്‍ക്കാന്‍ ഏവരും സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...