MORE

    മീന്‍കടയിലെ ചേട്ടനോട് കുശലം പറഞ്ഞ് നിത്യ മേനന്‍; വീഡിയോ വൈറല്‍

    Date:

    സിനിമ ചിത്രീകരണത്തിന്റെ ഇടവേളയില്‍ മീന്‍വില്പനക്കാരനുമായി സംസാരിക്കുന്ന നിത്യ മേനനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം. മത്സ്യ കച്ചവടക്കാരന് ലോട്ടറി അടിച്ചെന്നു പറഞ്ഞു കേട്ടെന്നും ആദ്യമായാണ് താന്‍ ഒരു ലോട്ടറി അടിച്ച ആളെ നേരില്‍ കാണുന്നതെന്നുമൊക്കെ നിത്യ പറയുന്നത് വീഡിയോയില്‍ കാണാം.

    സിനിമ ചിത്രീകരണത്തിനിടയില്‍ മീന്‍ ചേട്ടനുമായി ഒരു സംസാരം. കൂടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴംപൊരിയും എന്ന കുറിപ്പോടെ താരം തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഞങ്ങളുടെ സംസാരം എന്താണെന്ന് പറയാം. മീന്‍ ചേട്ടന് 75 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചുവെന്ന് ഷൂട്ടിംഗ് സമയത്ത് ആരെക്കയോ പറയുന്നത് കേട്ടു. ലോട്ടറി ചേട്ടന്റെ കടയും ഇതിനോട് ചേര്‍ന്നു തന്നെയാണ്. ഞാന്‍ അതു കേട്ടപ്പോള്‍ മുതല്‍ ആകാംഷയിലായിരുന്നു. കാരണം ഞാന്‍ ഇതുവരെ ലോട്ടറി അടിച്ചയാളെ നേരില്‍ കണ്ടിട്ടില്ല. പക്ഷേ മീന്‍ ചേട്ടന്‍ എന്തുചെയ്തിട്ടും സമ്മതിച്ചു തന്നില്ല ലോട്ടറി അടിച്ചു എന്നുള്ളത്. നിത്യ മേനന്‍ കുറിച്ചു.

    നിത്യയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വി.എസ്.ഇന്ദു സംവിധാനം ചെയ്ത 19(1)എ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് രസകരമായ ഈ വീഡിയോ പകര്‍ത്തിയത്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംഗ് ചെയ്യുന്നുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...