MORE

    രാജ്യത്തിനാകെ അഭിമാനമാകുന്ന പ്രകടനമാണ് എല്‍ദോസ് പോളും അബ്ദുള്ള അബൂബക്കറും കാഴ്ചവെച്ചത്; മന്ത്രി വി അബ്ദുറഹിമാന്‍

    Date:

    കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രനേട്ടംകുറിച്ച മലയാളി താരങ്ങളെ കായിക മന്ത്രി വി അബ്ദുറഹിമാന്‍ അഭിനന്ദിച്ചു.ട്രിപ്പിള്‍ ജമ്ബില്‍ സ്വര്‍ണം നേടിയ എല്‍ദോസ് പോളിനെയും വെള്ളി നേടിയ അബ്ദുള്ള അബൂബക്കറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

    രാജ്യത്തിനാകെ അഭിമാനമാകുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചതെന്നും മന്ത്രി അറിയിച്ചു.

    ”ട്രിപ്പിള്‍ ജമ്ബില്‍ എല്‍ദോസ് നേടിയ സ്വര്‍ണത്തിനും അബ്ദുള്ള നേടിയ വെള്ളിക്കും തിളക്കം ഏറെയാണ്. കേരളം അത്‌ലറ്റിക്‌സില്‍ നടത്തുന്ന ശക്തമായ തിരിച്ചുവരവിന്റെ സൂചനയാണിത്. കേരളത്തിന്റെ കായിക മേഖലയ്ക്കാകെ പ്രചോദനമാണിത്. സ്‌കൂള്‍ തലം മുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ് എല്‍ദോസും അബ്ദുള്ളയും.

    ഈ സീസണില്‍ ഇരുവരും നല്ല ഫോമിലാണ്.ചെറുപ്പക്കാരായ ഈ താരങ്ങളില്‍ നിന്ന് ഇനിയും ഏറെ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. നേരത്തെ ലോങ്ങ്ജമ്ബില്‍ ശ്രീശങ്കര്‍ വെള്ളി നേടിയിരുന്നു. ഈ കോമണ്‍വെല്‍ത്ത് ഗെയിംസ് കേരളത്തെ സംബന്ധിച്ച്‌ ഏറെ സന്തോഷം നല്‍കുന്ന വേദിയാണ്. കൂടുതല്‍ മലയാളി താരങ്ങള്‍ക്കും ഇന്ത്യയ്ക്കും മികച്ച പ്രകടനം തുടരാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.” വി അബ്ദുറഹിമാന്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...