MORE

    ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ്

    Date:

    ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി പദത്തില്‍ ബുധനാഴ്ച കാലാവധി പൂര്‍ത്തിയാക്കുന്ന വെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ് നല്‍കും.

    സഭാധ്യക്ഷന് ആദ്യം രാജ്യസഭയാകും യാത്ര അയപ്പ് നല്‍കുക. രാവിലെ 11 മണിക്ക് രാജ്യസഭയില്‍ നടക്കുന്ന ചടങ്ങില്‍ കക്ഷി നേതാക്കള്‍ സംസാരിക്കും.

    വൈകിട്ട് ആറ് മണിക്ക് ലൈബ്രറി ഹാളില്‍ നടക്കുന്ന യാത്ര അയപ്പ് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാജ്യസഭാ അംഗങ്ങളും പങ്കെടുക്കും. യോഗത്തില്‍ വെങ്കയ്യ നായിഡു വിടവാങ്ങല്‍ പ്രസംഗം നടത്തും.

    ബിജെപി ദേശീയ അധ്യക്ഷ പദവി ഉള്‍പ്പെടെ വഹിച്ച വെങ്കയ്യ നായിഡു ഒന്നാം മോദി മന്ത്രിസഭയില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരിക്കെയാണ് 2017 ല്‍ ഓഗസ്റ്റ് 11 ല്‍ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. വെങ്കയ്യ നായിഡുവിന്റെ കാലാവധി പൂര്‍ത്തിയാക്കിതിന് പിന്നാലെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധന്‍കര്‍ വ്യാഴാഴ്ച സ്ഥാനമേല്‍ക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...