MORE

    ഫോണ്‍ എടുക്കുമ്ബോള്‍ ഹലോയ്ക്ക് പകരം വന്ദേമാതരം പറയണം : മഹാരാഷ്ട്ര മന്ത്രി

    Date:

    മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ കോളുകള്‍ സ്വീകരിക്കുമ്ബോള്‍ ‘ഹലോ’യ്ക്ക് പകരം ‘വന്ദേമാതരം’ പറയണമെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രി സുധീര്‍ മുന്‍ഗന്ദിവാര്‍.

    അടുത്ത റിപ്പബ്ലിക് ദിനം വരെ ഇത് തുടരണമെന്നും ഇത് സംബന്ധിച്ച്‌ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഏക്‌നാഥ് ഷിന്ദേ മന്ത്രിസഭയില്‍ അധികാരം ഏറ്റെടുത്തതിന് പിന്നാലെയാണ് മുന്‍ഗന്ദിവാറിന്റെ പ്രഖ്യാപനം.

    ‘നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ 76-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം നമ്മള്‍ ആഘോഷിക്കുകയാണ്. അതിനാല്‍ ‘ഹലോ’ എന്നതിന് പകരം ഫോണിലൂടെ ‘വന്ദേമാതരം’ എന്ന് പറയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’, സുധീര്‍ മുന്‍ഗന്ദിവാറിനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

    അടുത്ത വര്‍ഷം ജനുവരി 26 വരെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഫോണ്‍ കോളുകള്‍ സ്വീകരിക്കുമ്ബോള്‍ ‘വന്ദേമാതരം’ പറയണമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 18നകം ഇതു സംബന്ധിച്ച ഔദ്യോഗിക സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...