MORE

    ആരോഗ്യപ്രവര്‍ത്തകര്‍ സൂുക്ഷ്മതയും ജാഗ്രതയും പുലര്‍ത്തണം; ആക്രമിക്കപ്പെട്ടാല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

    Date:

    തിരുവനന്തപുരം | ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമണത്തിന് ഇരയാകുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ .ആശുപത്രിയില്‍ ചികിത്സപ്പിഴവ് അടക്കമുള്ള സംഭവങ്ങളുണ്ടായാല്‍ രോഗിക്കോ ബന്ധുക്കള്‍ക്കോ പരാതിപ്പെടാനുള്ള സംവിധാനമുണ്ട്.

    വികാരപ്രകടനത്തിന്റെ ഭാഗമായി അക്രമം അഴിച്ചുവിടരുത്. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരും തികഞ്ഞ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ചെറിയ നോട്ടപ്പിശകു കാരണമുണ്ടാകുന്ന തിരുത്താനാകാത്ത പിഴവ് ജീവിതകാലം മുഴുവന്‍ നിങ്ങളെ വേട്ടയാടുന്ന സ്ഥിതിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിനായി ആവിഷ്‌കരിച്ച കിഫ്ബി മലര്‍പ്പൊടിക്കാരന്റെ സ്വപ്നമല്ലെന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു. 2016-ല്‍ കിഫ്ബി ആവിഷ്‌കരിച്ചപ്പോള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന് പല പ്രമുഖരും ആക്ഷേപിച്ചു. 2021-ല്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ 50000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട സ്ഥാനത്ത്, 62000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒന്നാംഘട്ട മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി പൂര്‍ത്തിയാക്കിയ മേല്‍പ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...