MORE

    ഇന്ന് ശ്രീകൃഷ്ണ ജയന്തി ; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജന തിരക്ക്

    Date:

    ഇന്ന് ശ്രീകൃഷ്ണജയന്തി. നാടെങ്ങും ഭഗവാന്‍ ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ ദിനമായ അഷ്ടമി രോഹിണിയുടെ ആഘോഷത്തിലാണ്.

    അഷ്ടമി രോഹിണി ആഘോഷത്തിനായി ഗുരുവായൂര്‍ ക്ഷേത്രവും ഒരുങ്ങി .
    ശ്രീകൃഷ്ണന്റെ ഭൂമിയിലെ അവതാരപ്പിറവിയുടെ ഓര്‍മ്മയാചാരണമായി ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേര്‍ന്നു വരുന്ന ദിവസമാണ് അഷ്ടമി രോഹിണിയായി ആഘോഷിക്കുന്നത്.
    ഈ ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിരവധി ഭക്തജങ്ങളാണ് എത്താറുള്ളത്. ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി ക്ഷേത്രത്തില്‍ ദര്‍ശന ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    മുതിര്‍ന്ന പൗരന്മാര്‍, തദ്ദേശീയര്‍ എന്നിവര്‍ക്കുള്ള ദര്‍ശനം രാവിലെ നാലു മുതല്‍ 5 മണിവരെയുള്ള സമയത്തേക്ക് മാത്രമായി ക്രമീകരിക്കും.
    രാവിലെ 6 മുതല്‍ ഉച്ചതിരിഞ്ഞ് 2 മണി വരെ ശയനപ്രദക്ഷിണം ഉള്‍പ്പെടെ ഒരു പ്രദക്ഷിണവും ക്ഷേത്രത്തില്‍ അനുവദിക്കില്ല.

    ക്ഷേത്രത്തില്‍ പ്രസാദ ഊട്ട് രാവിലെ 9 മണിക്ക് ആരംഭിക്കും. നാളെ രാവിലെയും വൈകീട്ടും ശോഭായാത്രകളും ഉണ്ടാകും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...