MORE

    കോവിഡ് കാരണം നമ്മള്‍ തളര്‍ന്നെങ്കിലും കൊറോണക്ക് മടുത്തിട്ടില്ല- മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

    Date:

    ജനീവ: കോവിഡുമായി പൊരുത്തപ്പെട്ടുള്ള ജീവിതം ജനം സാധ്യമാക്കിയെങ്കിലും കരുതല്‍ വിടരുതെന്ന് ലോകാരോഗ്യസംഘടന മേധാവി ഡോ.

    ടെഡ്രോസ് ഗെബ്ര്യൂസസ്. കോവിഡ് മാറി എന്ന തോന്നലില്‍ ജീവിക്കുന്നത് ഒഴിവാക്കണമെന്നും എല്ലാ സുരക്ഷ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

    കഴിഞ്ഞ ഒരു മാസത്തിനിടെ 35 ശതമാനത്തിന്‍റെ വര്‍ധനയാണ് രോഗത്തില്‍ ഉണ്ടായിരിക്കുന്നത്. ഒമിക്രോണ്‍ പ്രബലമായ വേരിയന്റായി തുടരുകയാണ്. ബി.എ.5 എന്ന ഉപവിഭാഗമാണ് കൂടുതല്‍ മാരകം.

    “നമ്മളെല്ലാവരും മഹാമാരിയാലും വൈറസാലും ക്ഷീണിതരാണെങ്കിലും വൈറസിന് നമ്മളെ മടുത്തിട്ടില്ല. കോവിഡ് കാരണം ഓരോ ആഴ്ചയും 15,000 ആളുകള്‍ വീതം ലോകത്ത് നിന്ന് അപ്രത്യക്ഷരാകുന്നു എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്. ആരോഗ്യ രംഗത്ത് ഇത്രയധികം മുന്നൊരുക്കങ്ങള്‍ എടുത്തിട്ടും കോവിഡ് മൂന്ന് വര്‍ഷമായി പിടിവിടാതെ നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

    ഇത് വരെ ലോകത്ത് 59 കോടി ആളുകള്‍ക്ക് കോവിഡ് ബാധിക്കുകയും 64 ലക്ഷം പേര്‍ മരണപ്പെടുകയും ചെയ്തതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...