MORE

    മകനെ കുത്തിപരിക്കേല്‍പ്പിച്ചത് കണ്ട് അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം; പ്രതിയായ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

    Date:

    കൊച്ചി: റോഡില്‍ സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍.

    ചെറായി സ്വദേശിയായ സ്വകാര്യ ബസ് ഡ്രൈവര്‍ ടിന്റുവാണ് അറസ്റ്റിലായത്. ടിന്റു കത്തിയുമായി വന്ന് മകനെ ആക്രമിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചിരുന്നു. കൊച്ചി ചുള്ളിക്കല്‍ കരുവേലിപ്പടി കിഴക്കേപ്പറമ്ബില്‍ ഫസലുദ്ദീന്‍(54) ആണ് മരിച്ചത്.

    ഇന്നലെ രാത്രി 7.45ന് കണ്ണന്‍കുളങ്ങര ഭാഗത്തായിരുന്നു സംഭവം. ഫസലുദ്ദീനും മകന്‍ ഫര്‍ഹാനും(20) കാറില്‍ വരികയായിരുന്നു. സൈഡ് നല്‍കാത്തതിനെ ചൊല്ലിയാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് – വൈറ്റില റൂട്ടിലോടുന്ന നര്‍മ്മദ ബസ് അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ കണ്ണാടിയില്‍ മുട്ടിയെന്നാണ് ഫര്‍ഹാന്റെ മൊഴി. തുടര്‍ന്ന് ഫര്‍ഹാന്‍ ബസിനു മുന്നില്‍ കാര്‍ കൊണ്ടുവന്നിട്ടു തടഞ്ഞ് ചോദ്യം ചെയ്തു.

    തര്‍ക്കമുണ്ടായപ്പോള്‍ ബസ് ജീവനക്കാരന്‍ കത്തിയെടുത്ത് കുത്താന്‍ ശ്രമിച്ചു. തടയുന്നതിനിടെ ഫര്‍ഹാന്റെ കൈ മുറിഞ്ഞു. ഇതു കണ്ടാണു കാറിലുണ്ടായിരുന്ന ഫസലുദ്ദീന്‍ കുഴഞ്ഞുവീണത്. ഉടന്‍ പറവൂര്‍ താലൂക്ക് ആശുപ്രതിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബസ് ജീവനക്കാര്‍ വാഹനവുമായി കടന്നിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...