MORE

    അധ്യക്ഷനാകാന്‍ ഇല്ലെന്ന് ഉറച്ചു പറഞ്ഞ് രാഹുല്‍; പ്രിയങ്കയോ ഗെലോട്ടോ- തലപുകഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം

    Date:

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃപദവിയിലേക്ക് ഒരിക്കല്‍ക്കൂടി ഇല്ലെന്ന് രാഹുല്‍ ഗാന്ധി ഉറച്ചു പറഞ്ഞതോടെ പാര്‍ട്ടി നേതൃത്വം വിഷമസന്ധിയില്‍.

    രാഹുലിന് പുറമേ, ആരോഗ്യകാരണങ്ങളാല്‍ പ്രസിഡണ്ട് പദവിയിലേക്കില്ലെന്ന നിലപാടിലാണ് അമ്മ സോണിയയും. ഇതോടെ പുതിയ പ്രസിഡണ്ടിനെ കണ്ടെത്താനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങള്‍ പ്രതിസന്ധിയിലായി.

    2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ പ്രസിഡണ്ട് പദമൊഴിഞ്ഞത്. ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി ചുമതലയേല്‍ക്കുകയും ചെയ്തു. അതിനു ശേഷം നിരവധി സന്ദര്‍ഭങ്ങളില്‍ രാഹുലിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. അതിനിടെ, പാര്‍ട്ടിക്ക് മുഴുസമയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് ജി 23 നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.

    രാഹുലിന്റെയും സോണിയയുടെയും അഭാവത്തില്‍ പ്രിയങ്കാ ഗാന്ധി നേതൃപദവി ഏറ്റെടുക്കട്ടെ എന്ന നിലപാടിലാണ് ചില നേതാക്കള്‍. സോണിയ തുടരണം എന്ന അഭിപ്രായവും ചിലര്‍ക്കുണ്ട്. എന്നാല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ മോശം പ്രകടനം പ്രിയങ്കയുടെ സാധ്യതയ്ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്.

    ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് പരിഗണിക്കപ്പെടുന്നവരില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് മുമ്ബില്‍. ഇതു സംഭവിച്ചാല്‍ 1998ന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരു നേതാവ് പാര്‍ട്ടി അധ്യക്ഷ പദവിയിലെത്തും. എന്നാല്‍ ഗെലോട്ടിന്റെ നിയമനത്തെ രാജസ്ഥാനില്‍നിന്നുള്ള നേതാക്കള്‍ എതിര്‍ത്തേക്കും. സംസ്ഥാനത്ത് സച്ചിന്‍ പൈലറ്റും ഗെലോട്ടും തമ്മിലുള്ള ഗ്രൂപ്പ് പോര് രഹസ്യമല്ല. ഗെലോട്ടിന് പുറമേ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുകുല്‍ വാസ്‌നിക്, കുമാരി സെല്‍ജ തുടങ്ങിയവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ട്.

    ആഗസ്ത് 21നും സെപ്തംബര്‍ 20നും ഇടയില്‍ പുതിയ പാര്‍ട്ടി അധ്യക്ഷനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കും എന്നാണ് നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ അനിശ്ചിതത്വം തുടരുന്നതോടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിക്കാനായിട്ടില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...