MORE

    മധുകൊലക്കേസ്: ജാമ്യം റദ്ദായ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു

    Date:

    അട്ടപ്പാടി മധുവധക്കേസില്‍ ജാമ്യം റദ്ദാക്കിയ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ച്‌ പൊലീസ്. വിചാരണക്കോടതി 12 പേരുടെ ജാമ്യമാണ് റദ്ദാക്കിയത്.

    ഇതില്‍ മൂന്നുപേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഒമ്ബതുപേര്‍ ഇപ്പോഴും ഒളിവിലാണ്. രണ്ടാംപ്രതി മരയ്ക്കാര്‍, മൂന്നാംപ്രതി പി.സി.ഷംസുദ്ദീന്‍, അഞ്ചാം പ്രതി ടി.രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഒമ്ബതാം പ്രതീ നജീബ്, പത്താം പ്രതി എം.വി.ജൈജുമോന്‍, പതിനൊന്നാംപ്രതി അബ്ദുല്‍ കരീം, പന്ത്രണ്ടാംപ്രതി പി.പി.സജീവ് പതിനാറാം പ്രതി വി.മുനീര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് തെരച്ചില്‍.
    അഗളി പൊലീസിന്റെ നേതൃത്വത്തില്‍ പ്രതികളുടെ വീടുകള്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഹൈക്കോടതി അനുവദിച്ച ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് പ്രതികളുടെ ജാമ്യം മണ്ണാര്‍ക്കാട് വിചാരണക്കോടതി റദ്ദാക്കിയത് ഇതിനെതിരെ ഹൈക്കോടതി സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രതിഭാഗം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...