MORE

    പ്രിയ വര്‍ഗീസിന് അസോ. പ്രഫസര്‍ തസ്തികയിലേക്ക് അടിസ്ഥാന യോഗ്യതയില്ലെന്ന് വ്യക്തമാക്കുന്ന കോടതി വിധി രാജ്ഭവനില്‍

    Date:

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷിക്കാന്‍ അടിസ്ഥാന യോഗ്യതയില്ലെന്ന് വ്യക്തമാക്കുന്ന മുന്‍കാല കോടതിവിധിയുടെ പകര്‍പ്പ് രാജ്ഭവനില്‍ സമര്‍പ്പിച്ചു.

    സേവ് യൂനിവേഴ്സിറ്റി കാമ്ബയിന്‍ കമ്മിറ്റിയാണ് സമാന കേസില്‍ ഹൈകോടതിയുടെ മൂന്നംഗ ബെഞ്ച് 2014ല്‍ പുറപ്പെടുവിച്ച വിധി പകര്‍പ്പ് രാജ്ഭവന് കൈമാറിയത്.

    തസ്തികയില്‍ നിയമനത്തിന് ആവശ്യമായ അടിസ്ഥാന യോഗ്യത നേടിയ ശേഷമുള്ള സര്‍വിസ് മാത്രമേ പരിഗണിക്കാന്‍ പാടുള്ളൂവെന്ന് വ്യക്തമാക്കി ജസ്റ്റിസുമാരായ ആന്‍റണി ഡൊമിനിക്, കെ. രാമകൃഷ്ണന്‍, അനില്‍ കെ. നരേന്ദ്രന്‍ എന്നിവര്‍ പുറപ്പെടുവിച്ച വിധി പ്രസ്താവമാണ് നിയമനത്തിനെതിരെ പുതുതായി പുറത്തുവന്ന രേഖ. അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിന് പിഎച്ച്‌.ഡിയും എട്ട് വര്‍ഷത്തെ അധ്യാപന പരിചയവും അടിസ്ഥാന യോഗ്യതയാണ്.

    പ്രിയാ വര്‍ഗീസ് കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് അടിസ്ഥാന യോഗ്യതയായ പിഎച്ച്‌.ഡി ബിരുദം നേടുന്നത് 2019ലാണ്. ഇതിനു ശേഷമുള്ള അധ്യാപന പരിചയം മാത്രമേ ഹൈകോടതി വിധി പ്രകാരം അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലെ നിയമനത്തിന് പരിഗണിക്കാനാവൂ എന്നും രാജ്ഭവന് നല്‍കിയ കത്തില്‍ പറയുന്നു. 2019ല്‍ പിഎച്ച്‌.ഡി നേടിയ ശേഷം 20 ദിവസം മാത്രമാണ് പ്രിയാ വര്‍ഗീസ് തൃശൂര്‍ കേരള വര്‍മ കോളജില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചത്.

    2019 ആഗസ്റ്റ് ഏഴ് മുതല്‍ 2021 ജൂണ്‍ 15 വരെ ഇവര്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്‍റ്സ് സര്‍വിസസ് ഡയറക്ടര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷനിലാണ് ജോലി ചെയ്തത്. 2021 ജൂണ്‍16ന് തൃശൂര്‍ കേരളവര്‍മ കോളജില്‍ പുനഃപ്രവേശിച്ച പ്രിയാ വര്‍ഗീസ് 2021 ജൂലൈ ഏഴ് മുതല്‍ സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്‍റ് ഡയറക്ടറായി വീണ്ടും ഡെപ്യൂട്ടേഷനില്‍ പോയി. ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്ത രണ്ട് തസ്തികകളും അനധ്യാപക തസ്തികയായതിനാല്‍ ഈ കാലയളവ് അധ്യാപക പരിചയമായി പരിഗണിക്കാനാകില്ല.

    കോടതിവിധി പ്രകാരം പിഎച്ച്‌.ഡി നേടുന്നതിന് മുമ്ബുള്ള കേരളവര്‍മ കോളജിലെ അധ്യാപന പരിചയം അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്കുള്ള പ്രവൃത്തി പരിചയമായി പരിഗണിക്കാനാകില്ലെന്നും സേവ് യൂനിവേഴ്സിറ്റി കാമ്ബയിന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

    അങ്ങനെയെങ്കില്‍ 20 ദിവസം മാത്രമാണ് പ്രിയാ വര്‍ഗീസിന് അടിസ്ഥാന യോഗ്യതയായ പിഎച്ച്‌.ഡി ബിരുദം നേടിയ ശേഷമുള്ളത്. പ്രിയാ വര്‍ഗീസ് ഉള്‍പ്പെടെ ഇന്‍റര്‍വ്യൂവിന് ക്ഷണിക്കാന്‍ തയാറാക്കിയ ചുരുക്കപ്പട്ടികയിലെ ആറില്‍ നാലുപേര്‍ ഗവേഷണ ബിരുദം നേടിയ ശേഷം എട്ട് മുതല്‍ 13 വര്‍ഷം വരെ അംഗീകൃത അധ്യാപന പരിചയമുള്ളവരും നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയ-അന്തര്‍ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവരുമാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...