MORE

    ‘ഗവര്‍ണര്‍ മോദി ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാന്‍ ശ്രമിക്കുന്നു’

    Date:

    തിരുവനന്തപുരം: കേരളത്തില്‍ ഗവര്‍ണറും സര്‍ക്കാരും രണ്ട് പക്ഷത്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

    മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ നയത്തെ എതിര്‍ക്കുന്നവരും പ്രതികൂലിക്കുന്നവരുമെന്ന ചേരിതിരിവാണിതെന്നും കോടിയേരി അഭിപ്രായപ്പെട്ടു. മോദി ഭരണത്തിന്‍റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തില്‍ കോടിയേരി ചൂണ്ടിക്കാട്ടി.

    ഗവര്‍ണറുടെ ഭാഗത്തുനിന്നും സംഭവിക്കാന്‍ പാടില്ലാത്ത പലതും സംഭവിച്ചു. എന്നാല്‍ മുഖ്യമന്ത്രിയും സര്‍ക്കാരും അങ്ങേയറ്റം ക്ഷമയോടെ സംയമനം പാലിക്കുകയും സ്ഫോടനാവസ്ഥ ഒഴിവാക്കുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നിലനില്‍ക്കുമ്ബോള്‍ ഗവര്‍ണര്‍ക്ക് സമാന്തര ഭരണം ഏര്‍പ്പെടുത്താന്‍ കഴിയില്ല.

    ഭരണഘടനയിലെ വ്യവസ്ഥകള്‍ ഗവര്‍ണര്‍ക്ക് പരിശോധിക്കാനും ആസ്വദിക്കാനും കഴിയും. എന്നാല്‍ ഭരണഘടനയ്ക്ക് വിധേയമാകാതെ പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യുന്നത് വഴിതെറ്റലാണ്. അത്തരം വളയമില്ലാത്ത ചാട്ടം ഗവര്‍ണര്‍ അവസാനിപ്പിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...