MORE

    ‘തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല’; ശൈലജയ്ക്ക് പരോക്ഷ മറുപടിയുമായി ജലീല്‍

    Date:

    മലപ്പുറം: കെ.കെ ശൈലജ എം.എല്‍.എക്ക് പരോക്ഷ മറുപടി നല്‍കി കെ.ടി ജലീല്‍ എം.എല്‍.എ. ‘തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം.

    101%’ എന്നായിരുന്നു കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കശ്മീര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ സഹിതമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

    കഴിഞ്ഞ ദിവസം നിയമസഭയില്‍ ലോകായുക്ത (ഭേദഗതി) ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ കെ.കെ ശൈലജ എം.എല്‍.എയുടെ ‘ഇയാള് നമ്മളെ കുഴപ്പത്തിലാക്കും’ എന്ന ആത്മഗതം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. കെ.ടി ജലീല്‍ സംസാരിക്കാന്‍ ഇടപെട്ട സമയത്തായിരുന്നു ശൈലജയുടെ ആത്മഗതം. ഇതോടെയാണ് ഇത് ജലീലിനെ ഉദ്ദേശിച്ചുള്ളതാണെന്ന വ്യാഖ്യാനം വന്നത്. മൈക്കിലൂടെ ഉച്ചത്തില്‍ കേള്‍ക്കുകയായിരുന്നു.

    എന്നാല്‍ ജലീലിന്‍റെ ചോദ്യത്തിന് വഴങ്ങി സീറ്റില്‍ ഇരിക്കുമ്ബോള്‍ പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്ന് കരുതി തൊട്ടടുത്തിരുന്ന സജി ചെറിയാനോട് താന്‍ പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിക്കുന്നത് ഖേദകരമാണെന്ന് ശൈലജ പ്രതികരിച്ചു. ജലീലിനെതിരെയാണ് തന്‍റെ പരാമര്‍ശം എന്ന ആരോപണം അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമാണെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...