കൂരാച്ചുണ്ട്: കോഴിക്കോട് കല്ലാനോട് ഇല്ലിപ്ലായിയില്‍ എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ അറസ്റ്റില്‍. നടുവണ്ണൂര്‍ സ്വദേശി മീത്തല്‍ മുഹമ്മദ് റിയാസ് (35), കാവുന്തറ സ്വദേശി ജിതിന്‍ (24) കൂരാച്ചുണ്ട് ചാലിടം സ്വദേശി ഹസ്സന്‍ (29) എന്നിവരെയാണു കൂരാച്ചുണ്ട് സിഐ കെ.പി.
സുനില്‍ കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ എസ്.ആര്‍. രജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ നിന്നും 68.520 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. 6 ഗ്രാം ആംപര്‍ഗീസും ഇവരില്‍നിന്നു ലഭിച്ചു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറും തൂക്കമെടുക്കാനുള്ള യന്ത്രവും പോലീസ് സംഘം ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവര്‍ വലിയ മയക്കുമരുന്ന് ലോബിയുടെ കണ്ണികളാണെന്ന് പോലീസ് സംശയിക്കുന്നു.യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെ ഇവര്‍ ലഹരി വസ്തുക്കള്‍ കൈമാറിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പേരാമ്ബ്ര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

