MORE

    രാജ്യത്തി​െന്‍റ പകുതി ഭാഗവും വെള്ളത്തില്‍; അന്താരാഷ്​ട്ര സഹായം തേടി പാകിസ്​താന്‍

    Date:

    ഇസ്​ലാമാബാദ്​: സമീപകാലത്തൊന്നും പാകിസ്​താനില്‍ ഇങ്ങനെയൊരു വെള്ളപ്പൊക്കമുണ്ടായതായി ആരും ഓര്‍ക്കുന്നില്ല.

    2010ലുണ്ടായ വെള്ളപ്പൊക്കത്തെക്കാള്‍ വലിയ ദുരിതമാണ്​ ജനങ്ങള്‍ നേരിടുന്നത്​. അന്നത്തെ വെള്ളപ്പൊക്കം 20മില്യണ്‍ ആളുകളെ ബാധിച്ചിരുന്നു. 2000 ത്തോളം ആളുകള്‍ വെള്ളപ്പൊക്ക കെടുതികളില്‍ പെട്ട്​ മരിക്കുകയും ചെയ്​തു. ഇത്തവണത്തെ വെള്ളപ്പൊക്കം രാജ്യത്തെ ആകെ ജനസംഖ്യയുടെ 15ശതമാനം ആളുകളെ അതായത്​ 33 മില്യണെ ബാധിച്ചതായാണ്​ പാകിസ്​താനിലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്​.

    വെള്ള​പ്പൊക്കത്തില്‍ പെട്ട്​ ആഗസ്​റ്റ്​ 27 വരെയുള്ള കണക്കനുസരിച്ച്‌​ 1041 പേര്‍ മരിച്ചു. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കയാണ്​. ജനങ്ങളുടെ ദുരിതമകറ്റാന്‍ കൂടുതല്‍ അന്താരാഷ്​ട്ര സഹായം തേടിയിരിക്കയാണ്​ പാകിസ്​താന്‍. നിലവില്‍ യു.എസ്​, യു.കെ, യു.എ.ഇ രാജ്യങ്ങള്‍ സഹായം നല്‍കിയിട്ടുണ്ട്​. എന്നാല്‍ കൂടുതല്‍ സാമ്ബത്തിക സഹായം അനിവാര്യമാണെന്നാണ്​ പാക്​ ആഭ്യന്തരമന്ത്രാലയം പറയുന്നത്​. ജനങ്ങളുടെ സുരക്ഷക്കായി കഴിവി​െന്‍റ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി.

    എല്ലാവര്‍ഷവും പാകിസ്​താനില്‍ മണ്‍സൂണ്‍ കാലത്ത്​ ജനം ദുരിതമനുഭവിക്കാറുണ്ട്​. സാധാരണ ജൂലൈ മുതലാണ്​ രാജ്യത്ത്​ മഴ ശക്​തമാകുന്നത്​. എന്നാല്‍ ഇക്കുറി ജൂണ്‍ മുതലേ ശക്​തമായ മഴയുണ്ടായി. ഇതാണ്​ വെള്ളപ്പൊക്കത്തിലേക്ക്​ നയിച്ചത്​. ജൂണ്‍-ജൂലൈ മാസങ്ങളില്‍ മാത്രം നൂറുകണക്കിനാളുകള്‍ മരിച്ചു. ആഗസ്​റ്റ്​ ഒന്നു മുതല്‍ 26 വരെ മാത്രം രാജ്യത്ത്​ 176.8 മില്ലീമീറ്റര്‍ മഴ ലഭിച്ചതായാണ്​ കണക്ക്​. തെക്കന്‍ മേഖലയായ സിന്ധ്​ ആണ്​ ഏറ്റവും കൂടുതല്‍ മഴക്കെടുതി അനുഭവിച്ചത്​. ഇവിടെ ഈ മാസം മാത്രം 442.5 മില്ലീ മീറ്റര്‍ മഴ ലഭിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...