MORE

    കുറുപ്പിന്റെ പ്രദര്‍ശനാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി സീ കമ്ബനി

    Date:

    കൊച്ചി: പാന് ഇന്ത്യന് സൂപ്പര് സ്റ്റാര് ദുല്ഖര് സല്മാന് നായകനായി എത്തിയ കുറുപ്പിന്റെ പ്രദര്ശനാവകാശം റെക്കോര്ഡ് തുകയ്ക്ക് സ്വന്തമാക്കി സീ കമ്ബനി.

    ചിത്രത്തിന്റെ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകള് പ്രദര്ശിപ്പിക്കുന്നതിനായി വന് തുക കമ്ബനി നല്കിയതായാണ് റിപ്പോര്ട്ടുകള്. ദുല്ഖര് സല്മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര് ഫിലിംസും എംസ്റ്റാര് എന്റര്ടെയ്ന്മെന്റ്സുമാണ് ചിത്രം നിര്മിച്ചത്. ഇരു നിര്മാണ കമ്ബനികളുമായി സീ കരാറില് ഒപ്പിട്ടു.

    35 കോടി മുതല് മുടക്കില് ഒരുങ്ങിയ കുറുപ്പിന്റെ ആഗോള ബിസിനസ് 112 കോടിയാണ്. തീയറ്റര്, ഒടിടി, ഡബ്ബിംഗ്, സാറ്റലൈറ്റ് റൈറ്റ്സ് ഉള്പ്പെടെയാണ് ചിത്രം വന് തുക കളക്‌ട് ചെയ്തത്. റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങള് കൊണ്ടുതന്നെ ചിത്രം 50 കോടി ക്ലബ്ബില് ഇടംപിടിച്ചത് വാര്ത്തയായിരുന്നു. ദുല്ഖര് സല്മാന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായ് കുറുപ്പ് മാറി.

    പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം പ്രമേയമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പിന്‍്റെ കഥ ജിതിന് കെ ജോസിന്റേതായിരുന്നു. ഡാനിയേല് സായൂജ് നായരും കെ എസ് അരവിന്ദും ചേര്ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. കഴിഞ്ഞ വര്ഷം നവംബര് പന്ത്രണ്ടിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. തുടര്ന്ന് ചിത്രം നെറ്റ്ഫ്ളിക്സിലും സ്ട്രീം ചെയ്തിരുന്നു.

    ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായികയായി എത്തിയത്. ഇന്ദ്രജിത് സുകുമാരന്, സണ്ണി വെയ്ന്, ഷൈന് ടോം ചാക്കോ, വിജയരാഘവന്, പി ബാലചന്ദ്രന്, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന് തുടങ്ങിയവരും ചിത്രത്തില് കേന്ദ്രകഥാപാത്രങ്ങളായി. ദുല്ഖര് സല്മാനെ പാന് ഇന്ത്യന് സൂപ്പര് സ്റ്റാറിലേക്ക് വളര്ത്തിയതില് കുറുപ്പിന് നിര്ണായക പങ്കുണ്ട്. ചിത്രത്തില് ദുല്ഖറിന്റെ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...