MORE

    ആരെയും ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ് രസിക്കരുത്; ഗഡ്കരി

    Date:

    മുംബൈ: ആരെയും ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ് രസിക്കരുതെന്നും, നല്ല സമയങ്ങളിലും മോശം സമയങ്ങളിലും അവര്‍ക്കൊപ്പം നില്‍ക്കണമെന്നും, കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

    പരാജയപ്പെടുമ്ബോഴല്ല, പരിശ്രമം ഉപേക്ഷിക്കുമ്ബോഴാണ് മനുഷ്യന്‍ യഥാര്‍ഥത്തില്‍ തോല്‍ക്കുന്നതെന്ന മുന്‍ യുഎസ് പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്‌സണിന്റെ വാക്കുകള്‍ ഉദ്ധരിച്ച്‌ അദ്ദേഹം പറഞ്ഞു.

    നാഗ്പൂരില്‍ നടന്ന സംരംഭകരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “നിങ്ങള്‍ ആരുടെയെങ്കിലും കൈ പിടിക്കുകയാണെങ്കില്‍, എല്ലായ്പ്പോഴും അത് മുറുകെ പിടിക്കുക, അത് നല്ല സമയമോ മോശം സമയമോ ആകട്ടെ. ബിസിനസ്സ്, സാമൂഹിക പ്രവര്‍ത്തനം അല്ലെങ്കില്‍ രാഷ്ട്രീയം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരാളെയും സംബന്ധിച്ചിടത്തോളം, മാനുഷിക ബന്ധങ്ങളാണ് ഏറ്റവും വലിയ ശക്തി,” അദ്ദേഹം പറഞ്ഞു.

    വിദ്യാര്‍ത്ഥി നേതാവായിരുന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ശ്രീകാന്ത് ജിച്ച്‌കര്‍ തന്നോട് മെച്ചപ്പെട്ട ഭാവിക്കായി കോണ്‍ഗ്രസില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നതായി ഗഡ്കരി പറഞ്ഞു. കിണറ്റില്‍ വീണ് മരിച്ചാലും കോണ്‍ഗ്രസില്‍ ചേരില്ല, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തോട് യോജിപ്പില്ലെന്ന് താന്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് നിതിന്‍ ഗഡ്കരിയെ ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡില്‍ നിന്ന് ഒഴിവാക്കിയത്. ഇതിന് പിന്നാലെ, സര്‍ക്കാര്‍ ശരിയായ സമയത്ത് തീരുമാനങ്ങള്‍ എടുക്കാത്തതാണ് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...