MORE

    പാര്‍ട്ടി വിടാനുള്ള തീരുമാനം ഒറ്റദിവസം കൊണ്ട് എടുത്തതല്ല; ഗുലാം നബി ആസാദ്

    Date:

    ദില്ലി: പാര്‍ട്ടി വിടാനുള്ള തീരുമാനം ഒറ്റദിവസം കൊണ്ട് എടുത്തതല്ലെന്ന് ഗുലാം നബി ആസാദ്. പ്രശ്നപരിഹാരത്തിന് ഏറെ നാള്‍ കാത്തിരുന്നു.

    നേതൃത്വത്തിന് ഇതിന് സമയമില്ലായിരുന്നു. പത്തു കൊല്ലം ഇതിനായി കാത്തിരുന്നുവെന്ന് ഗുലാം നബി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ചുറ്റുമുള്ള സംഘത്തെ എല്ലാവര്‍ക്കും അറിയാം. കെ സി വേണുഗോപാലിനെ മാറ്റണം എന്ന് ആവശ്യപ്പെട്ടില്ല. വേണുഗോപാലിന് കടലാസില്‍ ഒപ്പിടാനുള്ള അധികാരമേ ഉള്ളു. ശശി തരൂരുമായി രാജിക്കു ശേഷം സംസാരിച്ചില്ല. കോണ്‍ഗ്രസില്‍ ഒന്നും മാറില്ലെന്ന് കരുതുന്നവര്‍ പുറത്തു വരണം.

    കേരളത്തില്‍ നിന്ന് സീറ്റ് ആവശ്യപ്പെട്ടു എന്ന വാര്‍ത്ത കെട്ടിചമച്ചതാണ്. നേതൃത്വം കള്ളം പ്രചരിപ്പിക്കുകയാണ്. നേതൃത്വത്തിന് കത്തെഴുതിയത് രാജ്യസഭയില്‍ ഒരു കൊല്ലം ബാക്കിയായിരിക്കെയാണ്. രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഓടിപ്പോയത് ആത്മവിശ്വാസകുറവിന്‍റെ ലക്ഷണമാണ്. ജയറാം രമേശിനെ ഗുലാം നബി ആസാദ് രൂക്ഷമായി വിമര്‍ശിച്ചു. .ജയറാം രമേശിന്‍റെ ഡിഎന്‍എ പരിശോധിച്ചാല്‍ പല പാര്‍ട്ടികളും കാണാം.ജയറാം രമേശിന് ബിജെപിയുമായി ധാരണയുണ്ടായിരുന്നു. കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് ഉറപ്പാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു..ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...