MORE

    മകള്‍ ബലാത്സംഗത്തിനിരയായി, പരാതി പറഞ്ഞ അമ്മയെ പൊലീസുകാരന്‍ പീഡിപ്പിച്ചു; അറസ്റ്റില്‍

    Date:

    കനൗജ്: ബലാത്സംഗത്തിനിരയായ 17കാരിയുടെ അമ്മയെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ച്‌ വരുത്തി പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍.

    മകളുടെ ബലാത്സംഗക്കേസ് കൈകാര്യം ചെയ്യുന്ന ഉത്തര്‍പ്രദേശ് കനൗജിലെ സദര്‍ പൊലീസ് ​സ്റ്റേഷന്‍ ഇന്‍സ്‍പെക്ടര്‍ അനുപ് മൗര്യയാണ് അറസ്റ്റിലായത്. അന്വേഷണത്തിന്റെ ഭാഗമായി ആഗസ്റ്റ് 28ന് തന്റെ ക്വാര്‍ട്ടേഴ്‌സിനടുത്തുള്ള പെട്രോള്‍ പമ്ബില്‍ വച്ച്‌ കാണണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ വിളിച്ചുവരുത്തിയതായി യുവതി പരാതിയില്‍ പറയുന്നു.

    തുടര്‍ന്ന് അനൂപ് മൗര്യയുടെ ഔദ്യോഗിക ക്വാര്‍ട്ടേഴ്സില്‍ ​കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അനുപ് മൗര്യയെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. എന്നാല്‍, ചില രേഖകളില്‍ ഒപ്പ് വാങ്ങാനാണ് താന്‍ പരാതിക്കാരിയെ മുറിയിലേക്ക് വിളിച്ചുവരുത്തിയതെന്ന് അറസ്റ്റിലായ അനൂപ് മൗര്യ പറഞ്ഞു.

    അതേസമയം, ഇരയുടെ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കണ്ടെത്തിയതായി കനൗജ് എസ്.പി കുന്‍വര്‍ അനുപം സിങ് പറഞ്ഞു. ‘സംഭവത്തെക്കുറിച്ച്‌ സദര്‍ സര്‍ക്കിള്‍ ഓഫിസര്‍ ശിവ് പ്രതാപ് സിങ്ങിന്റെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തി. കുറ്റക്കാര​നെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അനൂപ് മൗര്യയെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി ജയിലിലടക്കുകയും ചെയ്തു’ – അദ്ദേഹം പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...