MORE

    സംസ്ഥാനത്ത് മയക്കുമരുന്നു കേസുകളില്‍ കുതിച്ചു ചാട്ടം;   സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ വിചാരണ ഇല്ലാതെ രണ്ടു വര്‍ഷം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവ് ഇറക്കുമെന്ന് മുഖ്യമന്ത്രി

    Date:

    തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി കേസുകളുടെ വര്‍ധനവ് വന്ന വിഷയം സഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം. കോണ്‍ഗ്രസ് എംഎല്‍എ പിസി വിഷ്ണുനാഥ് നിയമസഭയില്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കി. വിഷയം അതീവ ഗൗരവമായ കാര്യമാണെന്നും കര്‍ക്കശമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഇത് ബോധപൂര്‍വം ചെയ്യുന്ന കുറ്റമാണ്. ഇതിനെതിരെ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിച്ചു നില്‍ക്കണം. വരുന്ന ഒക്ടോബര്‍ രണ്ട് മുതല്‍ ലഹരി ഉപയോഗത്തിനെതിരെ ക്യാമ്ബയിന്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    എക്സൈസ്, പൊലീസ് വകുപ്പുകള്‍ ഏകോപിതമായി ലഹരിമരുന്നു വേട്ട നടത്തിയതിലൂടെ 2022 ഓഗസ്റ്റ് 29 വരെ 16,128 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതെന്നും 1340 കിലോ കഞ്ചാവും 6.7 കിലോ എംഡിഎംഎയും 23.4 കിലോ ഹാഷിഷ് ഓയിലും പിടികൂടിയെന്നും മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ച കണക്കില്‍ വ്യക്തമാക്കി. നിലവില്‍ കേസ് കൈകാര്യം ചെയ്യുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവരും. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടില്ലെന്ന ബോണ്ട് വാങ്ങാന്‍ നിയമമുണ്ട്. വിചാരണ ഇല്ലാതെ രണ്ടുവര്‍ഷം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവ് ഇറക്കും. കേസില്‍ ഉള്‍പ്പെടുന്നവരുടെ ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി സൂക്ഷിക്കും. ഇവരെ നിരന്തരം നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്‍ഡിപിഎസ് കേസില്‍ ഉള്‍പ്പെടുന്നവരുടെ പട്ടിക തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...