ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിഭയുടെ പ്രതീകമാണ് ഐ.എന്‍.എസ് വിക്രാന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പ്രതിഭയുടെ പ്രതീകമാണിത്.
വിക്രാന്ത് ഇന്ത്യയെ ആഗോളതലത്തില്‍ വലിയ കരുത്തരാക്കി മാറ്റുന്നു. കേവലമൊരു യുദ്ധകപ്പല്‍ മാത്രമല്ലത്. അത് ഇന്ത്യയുടെ കഠിനാധ്വാനത്തിന്റേയും പ്രതിഭയുടേയും പ്രതിബദ്ധതയുടേയും പ്രതീകമാണ്. ഇന്ത്യ തദ്ദേശയീമായി വികസിപ്പിച്ചെടുത്ത വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സ്വപ്നം നാവികസേന യാഥാര്‍ഥ്യമാക്കി. ഇന്ത്യ വികസിത രാജ്യങ്ങളുടെ വഴിയിലാണ് മുന്നോട്ട് കുതിക്കുന്നത്. അതിന്റെ സൂചനയാണ് വിമാനവാഹിനി കപ്പല്‍. സെപ്റ്റംബര്‍ രണ്ട് ഇനി മുതല്‍ ചരിത്രദിനമായിരിക്കും. ഇന്ന് പിറന്നത് പുതിയ വിശ്വാസം. മേക്ക് ദ ഫോര്‍വേഡാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചടങ്ങില്‍ നാവികസേനയുടെ പുതിയ പതാകയുടെ അനാച്ഛാദനവും മോദി നിര്‍വഹിച്ചു. ഛത്രപതി ശിവജിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ് നാവികസേനയുടെ പുതിയ പതാകയെന്നും മോദി പറഞ്ഞു.

