MORE

    കെ.ജി.എഫ്. സിനിമ പ്രചോദനം; അഞ്ചുപേരെ കൊന്നുതള്ളിയ കൊലയാളി പിടിയില്‍

    Date:

    ഭോപ്പാല്‍: കെ.ജി.എഫ്. സിനിമയിലെ റോക്കിഭായിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് മധ്യപ്രദേശില്‍ അഞ്ചു സുരക്ഷാ ജീവനക്കാരെ കൊന്നുതള്ളിയ പത്തൊമ്ബതുകാരന്‍ പിടിയില്‍.

    കേസ്‌ലി സ്വദേശി ശിവപ്രസാദ് ധ്രുവെ(19) ആണു കഴിഞ്ഞ ദിവസം പുലര്‍ച്ചെ പിടിയിലായത്. അഞ്ചാമത്തെ കൊലയ്ക്കു തൊട്ടുപിന്നാലെയാണ് ഇയാള്‍ പിടിയിലായതെന്നു പോലീസ് പറഞ്ഞു.
    സൂപ്പര്‍ഹിറ്റ് സിനിമ കെ.ജി.എഫിലെ റോക്കിഭായ് എന്ന കഥാപാത്രമാണു പ്രചോദനമെന്നും പണമുണ്ടാക്കി പ്രശസ്തി നേടാനാണു കൊലപാതകങ്ങള്‍ ചെയ്തതെന്നും ഇയാള്‍ പോലീസിനു മൊഴി നല്‍കി. അഞ്ചു ദിവസത്തിനിടെ ഭോപ്പാലില്‍ നാലു സുരക്ഷാ ജീവനക്കാരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ മേയില്‍ സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തിലും ഇയാള്‍ക്കു പങ്കുണ്ടെന്നു പോലീസ് പറയുന്നു. ഈ സംഭവത്തിലുള്‍പ്പെടെ അന്വേഷണം പുരോഗമിക്കുകയാണ്. സി.സി. ടിവി ദൃശ്യങ്ങളില്‍നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണു പ്രതിയെ പിടികൂടിയത്. ഇയാളുടെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടിരുന്നു.
    കൊല്ലപ്പെട്ട സുരക്ഷാ ജീവനക്കാരന്റെ മൊെബെല്‍ ഫോണ്‍ ശിവപ്രസാദ് െകെക്കലാക്കിയിരുന്നു. ഈ മൊെബെല്‍ ഫോണുമായി സഞ്ചരിക്കുകയും ചെയ്തു. ഈ മൊെബെലിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണു പോലീസ് പ്രതിയെ കുടുക്കിയത്. കഴിഞ്ഞ മാസം 28-നാണ് ഫാക്ടറിയിലെ കാവല്‍ക്കാരനായ കല്യാണ്‍ ലോധി കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ട് തല തകര്‍ത്തായിരുന്നു കൊലപാതകം. തൊട്ടടുത്ത ദിവസം രാത്രി, ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കോളജിലെ സെക്യൂരിറ്റി ജീവനക്കാരനായ ശംഭു നാരായണ്‍ ദുബെ എന്ന അറുപതുകാരനെ കല്ലുകൊണ്ട് തല തകര്‍ത്ത് കൊലപ്പെടുത്തി. ഷോര്‍ട്‌സും ഷര്‍ട്ടും ധരിച്ച കൊലയാളി ഇരയെ അടിക്കുകയും തുടര്‍ന്ന് കല്ലുകൊണ്ട് തലയില്‍ ഇടിക്കുന്നതിന്റെയും സി.സി. ടിവി ദൃശ്യങ്ങളാണു പുറത്തുവന്നത്. തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മാര്‍ബിള്‍ കഷണം ഉപയോഗിച്ച്‌ സോനു വര്‍മ(23) എന്നയാളെ ഇയാള്‍ കൊലപ്പെടുത്തിയത്. മാര്‍ബിള്‍ കടയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു സോനു.
    സുരക്ഷാ ജീവനക്കാര്‍ക്കു പിന്നാലെ പോലീസുകാരെ കൊലപ്പെടുത്താനും ലക്ഷ്യമിട്ടിരുന്നതായി ശിവപ്രസാദ് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. കൊലകള്‍ നടത്തി പ്രശസ്തി നേടാനാണ് ഉറങ്ങിക്കിടന്ന സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയതെന്നും പ്രതി വെളിപ്പെടുത്തി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...