കേരളത്തില്‍ തെരുവ് നായ്ക്കളുടെ ശല്യം വര്‍ദ്ധിക്കുകയാണ്. പേ വിഷബാധയേറ്റ നായ്ക്കള്‍ കടിച്ച് നിരവധി പേര്‍ക്ക് പരിക്കേക്കുകയും ആളുകള്‍ മരിക്കുകയും ചെയ്തു.
പേ വിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തയാളുകളാണ് മരിച്ചത്. ഗുണനിലവാരമില്ലാത്ത മരുന്ന് നല്‍കിയതിനാലാണ് മരണം സംഭവിച്ചത് എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ പട്ടി കടിച്ചാലുടന്‍ കൊടുക്കേണ്ട പ്രാഥമിക ചികിത്സ നല്കിയാല് കടിയേറ്റവരുടെ ആരോഗ്യസ്ഥിതി ഇത്രയും മോശമാകില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ജനറല്‍ ആശുപത്രിയിലെ ഡോക്ടറും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റുമായ സുല്‍ഫി നൂഹുവാണ് എങ്ങനെ ചികിത്സ നല്‍കാം എന്ന് വിശദീകരിക്കുന്നത്.

