MORE

    Found Dead | കാനഡയിലെ കൊലപാതക പരമ്ബര: അക്രമികളില്‍ ഒരാള്‍ മരിച്ച നിലയില്‍; രണ്ടാമനായി തിരച്ചില്‍ ഊര്‍ജിതം

    Date:

    കാനഡ: () കാനഡിയിലെ സസ്‌കാച്വാന്‍ പ്രവിശ്യയില്‍ 10 പേരെ കുത്തിക്കൊന്ന സംഭവത്തില്‍ അക്രമികളില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

    ഡാമിയന്‍ സാന്‍ഡേഴ്‌സണെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെയിംസ് സ്മിത് ക്രീ നേഷനിലെ ഒരു വീടിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് ശരീരത്തില്‍ മുറിവുകളേറ്റ നിലയില്‍ ഡാമിയന്‍ സാന്‍ഡേഴ്‌സന്റെ മൃതദേഹം കണ്ടെത്തിയത്.

    രണ്ടാമനായ മൈല്‍സ് സാന്‍ഡേഴ്‌സണ് വേണ്ടി കനേഡിയന്‍ പൊലീസ് തെരച്ചില്‍ തുടരുകയാണ്. മരിച്ച ഡാമിയന്‍ സാന്‍ഡേഴ്‌സന്റെ സഹോദരനും രണ്ടാം പ്രതിയുമായ മൈല്‍സ് സാന്‍ഡേഴ്‌സണ്‍ ഇപ്പോഴും ഒളിവിലാണെന്നും ഇയാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടാകാം എന്നാണ് പൊലീസ് വിലയിരുത്തല്‍. പ്രതി വൈദ്യസഹായം തേടാനിടയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും, ഇയാള്‍ അപകടകാരിയാണെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

    ഞായറാഴ്ചയാണ് കാനഡയില്‍ ആക്രമണ പരമ്ബര ഉണ്ടായത്. സസ്‌കാച്വാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളില്‍ ആണ് ആക്രമണ പരമ്ബര ഉണ്ടായത്. സംഭവത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും. 15പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...