MORE

    രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഇന്നു രാത്രി കേരള അതിര്‍ത്തിയില്‍

    Date:

    തിരുവനന്തപുരം: കന്യാകുമാരിയില്‍ ആരംഭിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് രാത്രി കേരള അതിര്‍ത്തിയായ ചേരുവാരകോണത്ത് എത്തും.

    കേരളത്തില്‍ ഞായറാഴ്ച ആരംഭിക്കുന്ന യാത്രയ്ക്ക് വന്‍ ഒരുക്കങ്ങളാണ് കെ.പി.സി.സി നടത്തിയിട്ടുള്ളത്.

    ഞായറാഴ്ച രാവിലെ ഏഴിന് പാറശ്ശാലയില്‍ നിന്ന് വാദ്യമേളത്തിന്‍റെയും കേരള കലാരൂപങ്ങളുടെയും അകമ്ബടിയോടെ കെ.പി.സി.സി. പ്രസിഡന്‍റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എം.പി, യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍, യാത്രയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി, ശശി തരൂര്‍ എം.പി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. കേരളത്തില്‍ ഏഴ് ജില്ലകളിലൂടെയാണ് യാത്ര. രാവിലെ 7 മുതല്‍ 11 വരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമാണ് യാത്രയുടെ സമയം. 300 പദയാത്രികരാണ് യാത്രയിലുള്ളത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...