MORE

    ആഡംബരം ഒട്ടുമില്ല, ആവേശം വാനോളം, ജനനിബിഢം, ഭാരത് ജോ‍ഡോ അനന്തപുരിയിലേക്ക്

    Date:

    നെയ്യാറ്റിന്‍കര: ഭാരത് ജോ‍ഡോ യാത്ര കടന്നു പോകുന്ന 3,571 കിലോ മീറ്റര്‍ ദൂരത്തില്‍ ഏറ്റവും ആവേശഭരിതമായിരിക്കും രാഹുല്‍ ​ഗാന്ധിയുടെ കേരള പര്യടനം എന്നുറപ്പാക്കുന്നതാണ് പാറശാല മുതല്‍ കാണുന്ന ആവേശം.

    വഴിനീളെ പൂക്കള്‍ വതറിയും കൈ വിശീയും ഷാളുകള്‍ പുതപ്പിച്ചും ചന്ദനം തൊ‌ടുവിച്ചും പൊന്നാട അണിയിച്ചും പൂക്കള്‍ സമ്മാനിച്ചും മലയാളി മനസ് രാഹുല്‍ ​ഗാന്ധിയെ വീര്‍പ്പുമുട്ടിക്കുന്നു. ഇന്നു മുതല്‍ 19 ദിവസവും ഇതാവും രാഹുലിനെ കാത്തിരിക്കുന്ന കേരളത്തിലെ ജോഡോ യാത്ര എന്നുറപ്പ്.

    ആഡംബരത്തിന്റെ ലവലേശമില്ല ഒരിടത്തും. അനാവശ്യ ഫ്ലക്സുകളില്ല, പ്ലാസ്റ്റിക് മാലിന്യങ്ങളില്ല, വഴികളില്‍ ഭക്ഷണ പാനീയ പാത്രങ്ങള്‍ ഉപേക്ഷിക്കുന്നില്ല. പരിപൂര്‍ണ ശുചിത്വ ഹരിത യാത്രയെന്ന് കാണികള്‍ ഏകസ്വരത്തില്‍ പറയുന്നു. ആര്‍ഭാട ഹോട്ടലുകളിലല്ല രാഹുല്‍ അടക്കമുള്ള 200ല്‍പ്പരം സ്ഥിരം യാത്രികര്‍ താമസിക്കുന്നത്. സ്കൂളിലും കോളെജുകളിലും ദേവാലയങ്ങളിലുമൊക്കെയാണ്. വഴിവക്കില്‍ ഒരുക്കിയിരിക്കുന്ന കണ്ടെയ്നറുകളിലും ടെന്റുകളിലുമാണ് ഇവരുടെ രാത്രി താമസം. ഭക്ഷണത്തിലും ലാളിത്യം. നാടന്‍ വെജിറ്റേയന്‍ ഭക്ഷണമാണ് മിക്കപ്പോഴും. കേരളത്തിന്റെ തനി നാടന്‍ ഭക്ഷണമാണ് രൂഹുലിനു പ്രാതല്‍. പാന്റ്സും ടീ ഷര്‍ട്ടുമാണ് രാഹുലിന്റെ വേഷം. മറ്റുള്ളവര്‍ മുണ്ടും ഷര്‍ട്ടും, കുര്‍ത്തയും പൈജാമയും. എല്ലാം ഖാദിയില്‍ തീര്‍ത്തവ. ചുരുക്കത്തില്‍ ഇന്ത്യയെ തൊട്ടറിഞ്ഞുള്ള യഥാര്‍ഥ പദയാത്ര.

    ദിവസേന 25 കിലോമീറ്ററാണു നടത്തം. മുഴുവന്‍ ദൂരവും രാഹുല്‍ നടക്കുമ്ബോള്‍ അതതു മേഖലയിലെ നേതാക്കളും പ്രവര്‍ത്തകരും അനു​ഗമിക്കുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണു​ഗോപാല്‍ മുഴുവന്‍ സമയവും രാഹുലിനൊപ്പമുണ്ട്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും യാത്രയിലുണ്ട്.
    രാവിലെ ഏഴിനു തുടങ്ങുന്ന പദയാത്ര മിക്കപ്പോഴും പത്ത് മണിക്ക് അവസാനിക്കും. ചിലപ്പോള്‍ 11 വരെ നീളാം. യാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലെ ഓരോ നിയോജകമണ്ഡലത്തിലെയും ബ്ലോക്ക് കോണ്‍​ഗ്രസ് കമ്മിറ്റികളില്‍ നിന്നുള്ളവരാണ് രാവിലത്തെ പദയാത്രയില്‍ പങ്കെടുക്കുന്നത്.
    10 മുതല്‍ 4 വരെ വിശ്രമം. ഈ സമയം അതത് പ്രദേശങ്ങളിലെ ജനങ്ങളുമായി രാഹുല്‍ ​ഗാന്ധി നേരി‌ട്ടു സംവദിക്കും. വൈകുന്നേരം നാലിനാണ് രണ്ടാംഘട്ട പദയാത്ര. ഈ യാത്രയില്‍ 25,000 പേരേയാണ് ഉള്‍പ്പെടുത്തുന്നത്. എന്നാല്‍‍ പ്രവര്‍ത്തകരുടെ ഒഴുക്ക് ഇതിലും കൂടും. കൂടാതെ വഴിനീളെ ആയിരങ്ങളാണ് രാഹുലിനെ കാത്തു നില്‍ക്കുന്നത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനും ഇന്ദിരാ ​ഗാന്ധിക്കും രാജീവ് ​ഗാന്ധിക്കും കേരളത്തില്‍ ലഭിച്ച വരവേല്പിന്റെ അതേ ആവേശമാണ് കോണ്‍​ഗ്രസിന്റെ യുവനേതാവിനും മലയാളികള്‍ നല്‍കുന്നത്.
    ഇന്നു രാവിലെ പാറശാലയില്‍ നിന്നു തുടങ്ങിയ യാത്ര നെയ്യാറ്റിന്‍കര ഊരുട്ടുകാല ഡോ.ജി.ആര്‍ പബ്ലിക് സ്കൂളില്‍ സമാപിക്കും. തുടര്‍ന്ന് അവിടെയാണ് ഭക്ഷണവും വിശ്രവും. ഇവിടെ കൈത്തറി വിദ​ഗ്ധരുമായി രാഹുല്‍ സംവദിക്കും. വൈകുന്നേരം നെയ്യാറ്റിന്‍കരയില്‍ നിന്നു തുടങ്ങുന്ന പദയാത്ര രാത്രി ഏഴിന് നേമത്ത് സമാപിക്കും. വെള്ളായണി കാര്‍ഷിക കോളെജ് ​ഗ്രൗണ്ടിലാണ് രാത്രി വിശ്രമം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...