MORE

    ഗതാഗതക്കുരുക്ക് ; ശസ്ത്രക്രിയ നടത്താന്‍ കാര്‍ ഉപേക്ഷിച്ച്‌ ഡോക്ടര്‍ ഓടിയത് 3 കിലോമീറ്റര്‍

    Date:

    ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ ഡോക്ടര്‍ രോഗിയുടെ ശസ്ത്രക്രിയ വൈകാതിരിക്കാന്‍ ഓടിയത് മൂന്ന് കിലോമീറ്റര്‍.

    മണിപ്പാല്‍ ആശുപത്രിയിലെ ഡോ. ഗോവിന്ദ് നന്ദകുമാറാണ് വഴിമധ്യേ കാര്‍ ഉപേക്ഷിച്ച്‌ ഓടിയത്. കൃത്യസമയത്ത് ആശുപത്രിയിലെത്തി പിത്താശയ ശസ്ത്രക്രിയ വിജയകരമാക്കാന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന സംഭവമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്.

    ആശുപത്രിയിലെത്താന്‍ മൂന്ന് കിലോമീറ്റര്‍ മാത്രം ബാക്കി ഉള്ളപ്പോഴാണ് കാര്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്. സാധാരണ ഗതിയില്‍ ഇവിടെ നിന്ന് ആശുപത്രിയിലെത്താന്‍ 10 മിനിറ്റാണ് വേണ്ടത്. എന്നാല്‍, ഗൂഗിള്‍ മാപ്പ് നോക്കിയപ്പോള്‍, ഗതാഗതക്കുരുക്ക് കാരണം 45 മിനിറ്റ് ആവശ്യമാണെന്ന് കണ്ടു. തുടര്‍ന്ന് ഡോക്ടര്‍ കാര്‍ ഡ്രൈവര്‍ക്ക് കൈമാറി ഓടുകയായിരുന്നു.

    ദിവസവും വ്യായാമം ചെയ്യുന്നതിനാല്‍ മൂന്ന് കിലോമീറ്റര്‍ ഓടാന്‍ ബുദ്ധിമുട്ട് ഉണ്ടായില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതിന് മുമ്ബും ബെംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ വാഹനം ഉപേക്ഷിച്ച്‌ ഡോ. ഗോവിന്ദ് നടന്നിട്ടുണ്ട്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ആംബുലന്‍സുകള്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക പാതയില്ലാത്തത് ബുദ്ധിമുട്ടാണെന്നും ഡോക്ടര്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...