MORE

    ഓണസദ്യ വലിച്ചെറിഞ്ഞവര്‍ക്കെതിരായ നടപടി പിന്‍വലിക്കാന്‍ തീരുമാനം

    Date:

    തിരുവനന്തപുരം: പ്രതിഷേധത്തിന്‍റെ ഭാഗമായി ഓണസദ്യ ചവറ്റുകുട്ടയിലിട്ട ശുചീകരണത്തൊഴിലാളികള്‍ക്കെതിരായ നടപടി പിന്‍വലിക്കും.

    സി.പി.എം നേതൃത്വവുമായി മേയര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും 4 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തത് റദ്ദാക്കി. സമരക്കാരെ പിരിച്ചു വിടുന്നത് പാര്‍ട്ടിയുടെ നയമല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു.

    അന്വേഷണത്തിന്‍റെ ഭാഗമാണ് സസ്പെന്‍ഷന്‍ എന്നും നടപടിയല്ലെന്നും മേയര്‍ പറഞ്ഞു. നടപടിയെടുക്കേണ്ടവരാണ് തൊഴിലാളികള്‍ എന്നു കരുതുന്നില്ല. പരിഗണിച്ച ശേഷം തുടര്‍നടപടികള്‍ ഭരണസമിതി തീരുമാനിക്കും. പാര്‍ട്ടിയെ അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കും. ജീവനക്കാരോട് വിശദീകരണം തേടി. അവ്യക്തത മൂലമാണ് സസ്പെന്‍ഷനും പിരിച്ചുവിടലും നടന്നത്. ജീവനക്കാര്‍ തെറ്റ് ചെയ്താല്‍ ജാതിയുടെയോ മതത്തിന്‍റെയോ അടിസ്ഥാനത്തിലല്ല നടപടി എടുക്കുന്നതെന്നും മേയര്‍ പറഞ്ഞു.

    നഗരസഭയിലെ ചാല സര്‍ക്കിളില്‍ ഓണാഘോഷത്തിനായി ജീവനക്കാര്‍ക്ക് നല്‍കിയ ഓണസദ്യ സമരത്തിന്‍റെ പേരില്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഭക്ഷണത്തോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് മേയര്‍ പറഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അനുവദനീയമാണ്. എന്നാല്‍, ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിഞ്ഞുകൊണ്ടുള്ള ഏത് സമരവും പൊതുസമൂഹത്തോടും ഒരു നേരത്തെ ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നവര്‍ക്കും നേരെ നടത്തുന്ന വെല്ലുവിളിയായി മാത്രമേ കാണാന്‍ സാധിക്കൂ എന്നും അച്ചടക്ക നടപടി പ്രഖ്യാപിച്ചുകൊണ്ട് മേയര്‍ സമൂഹ മാധ്യമത്തിലെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...