MORE

    ആറാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ വസതി ഒഴിയണം; സുബ്രഹ്മണ്യന്‍ സ്വാമിയോട് ഹൈക്കോടതി

    Date:

    ന്യൂഡല്‍ഹി: ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആറാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ വസതി ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി.

    മുന്‍ കേന്ദ്രമന്ത്രിയായ സുബ്രഹ്മണ്യന്‍ സ്വാമിക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാര്‍ ബംഗ്ലാവില്‍ തുടരാന്‍ 2016ല്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അഞ്ചുവര്‍ഷത്തേക്കാണ് ക്യാബിനറ്റ് കമ്മിറ്റി അനുമതി നല്‍കിയത്.

    ബംഗ്ലാവില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയെ സമീപിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തി.

    2022 ഏപ്രിലില്‍ അദ്ദേഹത്തിന്റെ രാജ്യസഭ കാലവധി അവസാനിച്ചെന്നും മറ്റു എംപിമാര്‍ക്കും മന്ത്രിമാര്‍ക്കും വേണ്ടി വസതി ഒഴിയണമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

    സുബ്രഹ്മണ്യന്‍ സ്വാമയിടെ ആവശ്യം ജസ്റ്റിസ് യശ്വന്ത് വര്‍മ തള്ളി. അഞ്ചുവര്‍ഷത്തേക്കാണ് സര്‍ക്കാര്‍ വസതി അനുവദിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ആറാഴ്ചയ്ക്കുള്ളില്‍ വസതി എസ്‌റ്റേറ്റ് ഓഫീസര്‍ക്ക് കൈമാറണമെന്ന് കോടതി ഉത്തരവിട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...