MORE

    കേന്ദ്രസര്‍ക്കാറിന്റെ ചെലവും വര്‍ധിക്കുന്നു; 50,000 കോടി അധികം ക​ണ്ടെത്തേണ്ടി വരും

    Date:

    ന്യൂഡല്‍ഹി: നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ചെലവുകള്‍ വര്‍ധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ബജറ്റില്‍ വകയിരുത്തിയതിനേക്കാള്‍ 50,000 കോടിയെങ്കിലും അധികമായി കണ്ടത്തേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

    ഇതിനായി അധിക തുക കടംവാങ്ങേണ്ടി വരില്ലെന്നാണ് ധനകാര്യമന്ത്രാലയത്തിന്റെ പ്രതീക്ഷ. രാസവളം, ഗ്യാസ് സബ്സിഡികളിലുണ്ടായ വര്‍ധനയാണ് ചെലവ് കൂട്ടുന്നത്. ഇതിനൊപ്പം തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതല്‍ തുക വേണ്ടി വരുന്നതും ചെലവ് വര്‍ധിപ്പിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശവാദം.

    39.44 ലക്ഷം കോടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ചെലവ്. ഇതില്‍ 14.13 ലക്ഷം കോടിയും വായ്പയാണ്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 8.45 ലക്ഷം കോടിയാണ് സര്‍ക്കാര്‍ കടമെടുക്കുക. രാസവള സബ്സിഡിയില്‍ 15,000 കോടിയുടെ വര്‍ധനയുണ്ടാവുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതോടെ സബ്സിഡി 1.1 ലക്ഷം കോടിയായി ഉയരും.

    ​യുറോപ്പിലെ പ്രകൃതിവാതക ക്ഷാമം മൂലം രാസവളത്തിന്റെ വില ഉയരുകയാണ്. ഇതിന് ആനുപാതികമായി സബ്സിഡി തുകയും ഉയരുമെന്ന് കേ​ന്ദ്ര ധനകാര്യ മന്ത്രാലയം വിശദീകരിക്കുന്നു. അന്താരാഷ്ട്രതലത്തില്‍ രാസവളത്തിന്റെ വിലയില്‍ 20 മുതല്‍ 30 ശതമാനത്തിന്റെ വരെ വര്‍ധനയുണ്ട്.

    പാചകവാതക സബ്സിഡി 20,000 കോടിയായി വര്‍ധിക്കുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. 5800 കോടി പാചകവാതക സബ്സിഡിയായി നല്‍കേണ്ടി വരുമെന്നാണ് കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍, ഉജ്വല യോജ പ്രകാരം തന്നെ 6100 കോടി സബ്സിഡി നല്‍കേണ്ടി വരും. കുറഞ്ഞ വിലക്ക് പാചകവാതകം വില്‍ക്കുമ്ബോള്‍ എണ്ണ കമ്ബനികള്‍ക്കുണ്ടാവുന്ന നഷ്ടം നികത്താന്‍ 14,000 കോടിയും കൊടുക്കേണ്ടി വരും. ഇതിന് പുറമേ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 15,000 കോടിയും അധികമായി ക​ണ്ടെത്തേണ്ടി വരും. ബജറ്റില്‍ 73,000 കോടിയാണ് സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...