MORE

    തെലുങ്ക് ക്രിക്കറ്റില്‍ ലോക വമ്ബന്‍മാരെ 6 വിക്കറ്റിന് തോല്‍പിച്ച്‌ ഇന്ത്യന്‍ മഹാരാജാസ്; കളിയില്‍ തിളങ്ങി പഠാന്‍ സഹോദരന്മാര്‍ !

    Date:

    ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ ഭാഗമായി ഇന്ത്യ മഹാരാജാസും വേള്‍ഡ് ജയന്റ്‌സും തമ്മില്‍ പ്രദര്‍ശന മത്സരം നടന്നു.

    ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് ബിസിസിഐ ഈ മത്സരം പ്രത്യേകം സംഘടിപ്പിച്ചത്.

    വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ മഹാരാജാസ് 6 വിക്കറ്റിന് വിജയിച്ചു. ലോക വമ്ബന്‍മാര്‍ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം 8 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മഹാരാജാസ് മറികടന്നു.

    തന്‍മയ് ശ്രീവാസ്തവ (39 പന്തില്‍ 8 ബൗണ്ടറി, ഒരു സിക്‌സ് 54), യൂസഫ് പത്താന്‍ (35 പന്തില്‍ 50) എന്നിവര്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങി. അവസാനം ഇറങ്ങിയ ഇര്‍ഫാന്‍ പത്താന്‍ 9 പന്തില്‍ 3 സിക്‌സറുകള്‍ നേടി
    ടീമിന് വിജയം സമ്മാനിച്ചു.

    നേരത്തെ ബാറ്റ് ചെയ്ത ലോക വമ്ബന്‍മാര്‍ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. കെവിന്‍ ഒബ്രയാന്‍ (52), ദിനേശ് രാംദിന്‍ (42) എന്നിവര്‍ മികച്ചുനിന്നു. ഇന്ത്യ മഹാരാജാസ് ബൗളര്‍ പങ്കജ് സിങ് അഞ്ചും ഹര്‍ഭജന്‍ സിങ്, ജോഗീന്ദര്‍ ശര്‍മ, മുഹമ്മദ് കൈഫ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

    തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മഹാരാജാസിന് വീരേന്ദര്‍ സെവാഗിന്റെയും പാര്‍ഥിവ് പട്ടേലിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ തന്‍മയേയും പത്താനും ഉജ്ജ്വലമായി കളിച്ചതോടെ ഇന്ത്യ മഹാരാജാസിന് വന്‍ വിജയം.

    അഞ്ച് വിക്കറ്റ് വീഴ്ത്തിയ പങ്കജ് സിംഗ് പ്ലയര്‍ ഓഫ് ദി മാച്ച്‌ അവാര്‍ഡ് കരസ്ഥമാക്കി. അതിനിടെ, ഇന്നിംഗ്‌സ് ഇടവേളയില്‍ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയം വര്‍ണ്ണാഭമായ ദീപങ്ങളാല്‍ തിളങ്ങി. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും നെറ്റില്‍ വൈറലായിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...