MORE

    ബിജെപിയെ തോല്‍പിക്കാന്‍ വിശാല മതനിരപേക്ഷസഖ്യം ഉയര്‍ത്തും: യെച്ചൂരി

    Date:

    ന്യൂഡല്‍ഹി

    ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ സാധ്യമായ ഏറ്റവും വിശാല മതനിരപേക്ഷസഖ്യം സിപിഐ എം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

    സംസ്ഥാനതല സഖ്യങ്ങളും തെരഞ്ഞെടുപ്പ് ധാരണകളും വഴിയാണ് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് ദിവസമായി ചേര്‍ന്ന പൊളിറ്റ്ബ്യൂറോ യോഗ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു യെച്ചൂരി.

    സിപിഐ എമ്മിന്റെ സ്വതന്ത്ര കരുത്ത് വളര്‍ത്തുന്നതിനൊപ്പം ഇടതുപക്ഷഐക്യം ശക്തിപ്പെടുത്താനും ഇടതുപക്ഷ– ജനാധിപത്യശക്തികളുടെ ഐക്യം കെട്ടിപ്പടുക്കാനും പൊളിറ്റ്ബ്യൂറോ തീരുമാനിച്ചു. രാജ്യത്ത് ജനാധിപത്യഅവകാശങ്ങളും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കാനും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ, ജനാധിപത്യ സ്വഭാവം കാത്തുസൂക്ഷിക്കാനുമായി മതനിരപേക്ഷ കക്ഷികളെ ഒന്നിച്ചുനിര്‍ത്താന്‍ ശ്രമിക്കും. ബിഹാറിലെ രാഷ്ട്രീയമാറ്റത്തിനുശേഷം മതനിരപേക്ഷ പ്രതിപക്ഷകക്ഷികളെ ഒന്നിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൂടി. ഓരോ സംസ്ഥാനത്തും വെവ്വേറെ രാഷ്ട്രീയപാര്‍ടികള്‍ക്കാണ് ബിജെപിയെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ കഴിയുക. തമിഴ്നാട്ടില്‍ ഡിഎംകെയാണ് ബിജെപി വിരുദ്ധമുന്നണിയെ നയിക്കുന്നത്. ബിജെപിക്ക് കാര്യമായ പ്രസക്തിയില്ലാത്ത കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു താല്‍പ്പര്യമെടുത്തും ബിജെപിവിരുദ്ധ നീക്കം നടത്തുന്നു. ബംഗാളില്‍ ബിജെപിയെ ചെറുക്കുന്നതിനൊപ്പം തൃണമൂലിന്റെ ജനദ്രോഹഭരണം തുറന്നുകാട്ടാതിരിക്കാനാകില്ല.

    ദേശീയതലത്തില്‍ ബദല്‍സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കേണ്ടത് തെരഞ്ഞെടുപ്പിനുശേഷമാണ്. അടിയന്തരാവസ്ഥയ്ക്കു പിന്നാലെ 1977 മുതല്‍ രാജ്യത്ത് ഭരണമാറ്റം ഉണ്ടായപ്പോഴെല്ലാം തെരഞ്ഞെടുപ്പിനുശേഷമാണ് ബദല്‍മുന്നണിസര്‍ക്കാര്‍ രൂപംകൊണ്ടത്. 1996, 1998, 2004 വര്‍ഷങ്ങളിലും ഇങ്ങനെയാണ് നടന്നത്–-സീതാറാം യെച്ചൂരി വിശദീകരിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...